അത്യാധുനിക സൌകര്യങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെങ്കിലും ദുരുപയോഗം ചെയ്യാതിരിക്കാനുള്ള മാന്യതയെങ്കിലും കാണിക്കണം.
ഗ്രൂപ്പില്‍ ആശാസ്യകരമല്ലാത്ത ഒന്നും പോസ്റ്റ് ചെയ്യാതിരിക്കലാണ് അഭികാമ്യം.കണ്ടതും കേട്ടതും പങ്കുവെയ്‌ക്കുന്ന രീതി ഒഴിവാക്കി കാര്യമാത്ര പ്രസക്തമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി ഗ്രൂപ്പുകളെ ഉപയോഗപ്പെടുത്തുന്നതായിരിക്കും ഉചിതം.വിജ്ഞാന ശകലങ്ങള്‍ ദീര്‍ഘമല്ലാത്തത് ആവുന്നതില്‍ വിരോധമില്ല.എന്നാല്‍ നിര്‍ബന്ധവുമില്ല.എല്ലാ ഓരോരുത്തരും ചുരുങ്ങിയത് അര ഡസനിലെങ്കിലും കുറയാത്ത ഗ്രൂപ്പുകളില്‍ ഉണ്ടായിരിക്കാമെന്നാണ് സ്ഥിതീകരിക്കാത്ത കണക്ക്.അതിനാല്‍ മറ്റുള്ളവരെ വെറുപ്പിക്കാന്‍ ഇടവരുന്ന സാഹചര്യം ഒഴിവാക്കപ്പെടുക തന്നെ വേണം.വ്യക്തിപരമായ ചാറ്റിങിനു ഗ്രൂപ്പിനെ ദുരുപയോഗം ചെയ്യാതിരിക്കുന്നതാണ് ഭംഗി.
നമുക്ക് നന്മയുടെ പ്രസാരകരും പ്രചാരകരും ആവാം .ഇന്നത് വേണ്ട എന്നതിനു പകരം ഇന്നതുവേണം എന്നു പറയുന്ന രീതിയിലേയ്‌ക്ക് മാറാന്‍ നമുക്ക് കഴിയണം. ഗ്രൂപ്പുകളില്‍ അതതു ഗ്രൂപ്പുമായി ബന്ധപ്പെട്ട ക്രിയാത്മകമായ അറിയിപ്പുകളൊ നിര്‍ദേശങ്ങളൊ പ്രസരിപ്പിക്കുന്നതായിരിക്കും അഭികാമ്യം .ആകാശത്തിന്റെ ചോട്ടില്‍ ഭൂമിക്ക് മേലെ പലതും നടക്കുന്നുണ്ട്.അതെല്ലാം എല്ലാവരും അറിയുന്നുമുണ്ട്.അതൊന്നും നമുക്ക് പങ്കുവെയ്‌ക്കാതിരിക്കാം .