മഹല്ല് അസ്സോസിയേഷന്‍ തിരുനെല്ലൂര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.കഴിഞ്ഞദിവസം നടന്ന ജനറല്‍ ബോഡിയില്‍ നിന്നാണ് 21 അംഗ പ്രവര്‍ത്തക സമിതി തെരഞ്ഞെടുക്കപ്പെട്ടത്.ശേഷം ചേര്‍ന്ന പ്രവര്‍ത്തക സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു.അബ്‌ദുല്‍ അസീസ് മഞ്ഞിയില്‍ പ്രസിഡണ്ട് സ്ഥാനത്തേയ്‌ക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡണ്ട് മരായി ഹുസൈന്‍ ഹാജി കെ.വി , ഇസ്‌മാഈല്‍ ബാവ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.ജനറല്‍ സെക്രട്ടറിയായി ശിഹാബ് എം.ഐ,അസിസ്‌റ്റന്റ് സെക്രട്ടറിമാരായി ആരിഫ്‌ഖാസ്സിം, നാസ്സര്‍ അബ്‌ദുല്‍ കരീം, ഹാശിം സിദ്ദീഖ് , സലീം എന്‍.കെ എന്നിവരും ട്രഷറര്‍ മാരായി മുഹമ്മദ്` ഇസ്‌മാഈല്‍ ആര്‍.എച് ,മുസ്‌ത്ഫ ആര്‍.കെ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
റഷീദ് കെ.ജി,താജുദ്ദീന്‍ എന്‍.വി,അബ്‌ദുല്‍ ജലീല്‍ വി.എസ്,അബൂബക്കര്‍ എം.കെ,ഫിറോസ് എ. എ,ശിഹാബുദ്ദീന്‍ ആര്‍.കെ,ആസിഫ് മുഹമ്മദുണ്ണി,അബൂബക്കര്‍ കെ.എം, നിസ്സാര്‍ ഉമര്‍, ഫൈസല്‍ അബൂബക്കര്‍,ഇബ്രഹീം മൊയ്‌തുട്ടി എന്നിവര്‍ പ്രവര്‍ത്തക സമിതി അംഗങ്ങളാണ്.
അബ്‌ദുല്‍ അസീസ് എം.കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ കഴിഞ്ഞ ടേമിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ശിഹാബ് എം.ഐ അവതരിപ്പിച്ചു.സമൂഹിക,സംസ്‌കരണ,സേവന രംഗത്ത് മഹല്ല്‌അസോസിയേഷന്‍ തിരുനെല്ലൂര്‍ (മാറ്റ്) മഹല്ലില്‍ നടപ്പില്‍ വരുത്തിയ കാര്യങ്ങള്‍ വിശദമായി സദസ്സില്‍ ചര്‍ച്ച ചെയ്‌തു പാസ്സാക്കി.സന്നദ്ധ സംരംഭങ്ങള്‍ക്ക് വേണ്ടി 9 ലക്ഷത്തോളം രൂപ ചെലവഴിച്ചതായി കണക്കുകള്‍ അവതരിപ്പിച്ച് കൊണ്ട് സെക്രട്ടറി വിശദീകരിച്ചു.