നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 22 May 2020

തീര്‍‌ഥ യാത്രക്ക്‌ സമാപനം

ഓണ്‍ ലൈന്‍:പരിശുദ്ധ റമദാന്‍ മാസത്തില്‍ നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക സമിതി അവതരിപ്പിച്ചു കൊണ്ടിരുന്ന വിശേഷാല്‍ അനുസ്‌മരണ പരിപാടിയുടെ സമാപനം മെയ്‌ 22 വെള്ളിയാഴച ഓണ്‍ ലൈനില്‍ സം‌ഘടിപ്പിച്ചു.

ബെൻസീർ ഷാജഹാന്റെ ഖിറാ‌അത്തിന്റെ ശേഷം ജനറല്‍ സെക്രട്ടറി ഷം‌സുദ്ദീന്‍ പുതിയ പുര സ്വാഗതം ആശം‌സിച്ചു. സ്‌മൃതി പദങ്ങളിലൂടെ ഒരു തീര്‍ഥയാത്ര എന്ന തലക്കെട്ടിലുള്ള പരിപാടി പൊയ്‌പോയ കാലത്തെ ഗ്രാമ നന്മകളില്‍ പതിഞ്ഞ വഴിയടയാളങ്ങളുടെ ഓര്‍‌മ്മച്ചെപ്പ്‌ തുറക്കുന്ന അസുലഭ മുഹൂര്‍‌ത്തമായിരുന്നു.നിശ്ചിത ദിവസം (ഇന്ത്യന്‍ സമയം 02.15 ഖത്തര്‍ സമയം 11.45,യു.എ.ഇ സമയം 12.45).ന്‌ പ്രാരം‌ഭം കുറിച്ചു.ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താല്‍ പ്രാര്‍‌ഥനകളും,ആശീര്‍‌വാദങ്ങളും  പങ്കുവെക്കപ്പെട്ടു.നന്മ തിരുനെല്ലൂര്‍ സാം‌സ്‌കാരിക സമിതിയുടെ അധ്യക്ഷന്‍ റഹ്‌മാന്‍ തിരുനെല്ലൂരിന്റെ അധ്യക്ഷതയില്‍ നന്മ രക്ഷാധികാരി ആര്‍.കെ ഹമീദ്‌ ഉദ്‌ഘാടനം ചെയ്‌തു.

മണ്‍ മറഞ്ഞ കാലം എന്ന തലക്കെട്ടില്‍ സീനിയര്‍ അം‌ഗം അബൂഹനീഫ ഓര്‍‌മ്മകള്‍‌ക്ക്‌ പ്രാരം‌ഭം കുറിച്ചു.തുടര്‍‌ന്ന്‌ നന്മയുടെ ഭാരവാഹികളും പ്രതിനിധികളും,പ്രഗതഭരായ വ്യക്തിത്വങ്ങളും ശബ്‌ദ സന്ദേശത്തിലൂടെയും ഓണ്‍ ലൈന്‍ സന്ദര്‍‌ശനത്തിലൂടെയും ഈ മഹദ്‌ സം‌ഗമത്തെ ധന്യമാക്കി.

സാന്ത്വനം പ്രതിനിധി അബ്‌ദുല്‍ അസീസ്‌ നിസാമി,നൂറുല്‍ ഹിദായ മദ്രസ്സ മുന്‍ സദര്‍ ബാവ മുസ്‌ല്യാര്‍ തുടങ്ങിയവരും സന്ദേശങ്ങള്‍ പങ്കിട്ടു

ഷിഹാബ്‌ ഇബ്രാഹീം,കാദർമോൻ വി.എം,ബഷീർ വി.എം,ഇസ്‌മാഈല്‍ ബാവ,ഹുസൈൻ എ.കെ,ഹാജി ഹുസൈൻ കെ.വി,അബ്‌‌ദുല്‍ ജലീൽ വി.എസ്,മുസ്‌‌തഫ ആർ.കെ,ഉസ്‌‌മാന്‍ കടയിൽ,കമറുദ്ധീൻ എം.കെ,നസീർ. എം.എം,ഹനീഫ. കെ.എം,ഇഖ്‌ബാല്‍ വേത്തില്‍,ഹനീഫ അബു,മജീദ്‌ പാടൂര്‍ എല്ലാവരും തങ്ങളുടെ സന്ദേശങ്ങള്‍ സൂമിലും ഇതര ഓണ്‍‌ലൈനിലും പങ്കുവെച്ചു.

നൗഷാദ് ഇബ്രാഹീമിന്റെ ഭക്തിസാന്ദ്രമായ പ്രാര്‍ഥനയോടെ സ്‌മൃതിപദങ്ങളിലൂടെയുള്ള തീര്‍‌ഥയാത്രക്ക്‌ വിരാമം കുറിച്ചു.