ദോഹ സൂം ഓണ്‍ ലൈന്‍:ശാരീരിക അകലം പാലിക്കാം.സാമൂഹിക അകലം ഇല്ലാതാക്കാം.എന്ന പ്രമേയത്തെ പ്രശോഭിപ്പിച്ചു കൊണ്ട് ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ നടത്താനുദ്ദേശിക്കുന്ന ഓണ്‍ ലൈന്‍ ഈദ് സംഗമത്തിന്റെ ട്രയല്‍ സംഗമം വിജയകരമായി സംഘടിപ്പിച്ചു.
പ്രതിസന്ധിഘട്ടത്തിലും അത്യാധുനിക സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി അസോസിയേഷന്‍ മീഡിയാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സംഗമം പുതുമകളാല്‍ സമ്പന്നമായി എന്നു വിലയിരുത്തപ്പെട്ടു.വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയായിരുന്നു പ്രാരംഭം കുറിച്ചത്.സ്‌ക്രീന്‍ ഷയറിങ് സാധ്യതയിലൂടെയുള്ള അവതരണവും സംവേദനവും പ്രേക്ഷകര്‍ക്ക് പുതു പുത്തന്‍ അനുഭവമായിരുന്നു.
റഷാദ് ഖുറൈഷി വാട്‌സാപ്പിലൂടെ പങ്കുവെച്ച അംഗങ്ങളുടെ സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളില്‍ ചിലത് വാട്‌സാപ്പിലൂടെ തന്നെ കേള്‍പ്പിക്കപ്പെട്ടിരുന്നു.പുതു തലമുറയിലെ നവോദയം റഈസ് സഗീറിന്റെ ഈരടികള്‍ ഹൃദ്യമായിരുന്നു.തിരുനെല്ലുരിന്റെ അഭിമാനം ഹംദാന്‍,പ്രവാസത്തിലൊതുങ്ങിയ റഷാദ് ഖുറൈഷി,ആസിഫ് തുടങ്ങിയ പ്രതിഭകളുടെ ഈരടികളിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്താനേ ട്രയല്‍ സംഗമത്തില്‍ സാധിച്ചുള്ളൂ.അജണ്ടയിലുള്ള മറ്റു ചില പരിപാടികളുടെ നഖ ചിത്രവും അവതരിപ്പിച്ചു.പെരുന്നാള്‍ ദിന പരിപാടിയില്‍ ക്യുമാറ്റ് വാട്‌സാപ്പ് ഗ്രൂപ്പ് ലൈവായി രൂപാന്തരപ്പെടുന്ന പ്രക്രിയ ട്രയല്‍ സംഗമത്തില്‍ പരീക്ഷിക്കപ്പെട്ടു.
പ്രസിഡന്റ് ഷറഫു ഹമീദ്,ജനറല്‍ സെക്രട്ടറി കെ.ജി റഷീദ്,വൈസ് പ്രസിഡന്റ് ഷൈദാജ്,സെക്രട്ടറി അനസ് ഉമ്മര്‍,ട്രഷറര്‍ ഹാരിസ് അബ്ബാസ് നേതൃ നിരയിലെ യൂസുഫ് ഹമീദ്,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,സലീം നാലകത്ത് തുടങ്ങിയവരും അസോസിയേഷന്‍ അംഗങ്ങളില്‍ ചിലരും ട്രയല്‍ സംഗമത്തില്‍ മനസ്സ് തുറന്നു.
പെരുന്നാളിനോടനുബന്ധിച്ച്, മെയ് 24 ഞായര്‍ കാലത്ത് ഖത്തര്‍ സമയം 10 മണിക്ക്,ശാരീരിക അകലം പാലിക്കാം. സാമൂഹിക അകലം ഇല്ലാതാക്കാം എന്ന പ്രമേയത്തെ ആധാരമാക്കി ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഓണ്‍ ലൈന്‍ സംഗമം വിജയിപ്പിക്കാനുള്ള ദൃഡ നിശ്ചയത്തോടെ പ്രവാച പ്രഭുവിനുള്ള സ്വലാത്ത് ഓണ്‍ ലൈനില്‍ മുഴങ്ങിക്കൊണ്ടിരിക്കേ ട്രയല്‍ സംഗമത്തിന് തിരശ്ശീല വീണു.
...............
പെരുന്നാള്‍ പ്രമാണിച്ച് ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ അവതരിപ്പിക്കുന്ന വിശേഷാല്‍ സംഗമത്തിന്റെ നഖചിത്രം താഴെ നല്‍കുന്നു.

മെയ് 24 ഞായര്‍ ഖത്തര്‍ സമയം കാലത്ത് 10 ന്
.....
ശാരീരിക അകലം പാലിക്കാം.
സാമൂഹിക അകലം ഇല്ലാതാക്കാം.
സൗഹൃദവും,സ്‌നേഹവും,സാന്ത്വനവും
വാചാലമായ സംവേദന മാധ്യമങ്ങളത്രെ.
അന്ധനും ബധിരനും മൂകനും
അനുഭവിക്കാനാകുന്ന ഹൃദയ ഹാരിയായ ഭാഷ...
അവാച്യമായ അനുഭൂതി ആസ്വദിക്കാം
എല്ലാവര്‍ക്കും സുസ്വാഗതം.
..........
നിശ്ചിത ദിവസം നിശ്ചിത സമയം.വിശുദ്ധ ഖുര്‍ആന്‍ (റെക്കാര്‍ഡ്) അവതരിപ്പിച്ചു കൊണ്ട് പ്രാരംഭം കുറിക്കും.സ്‌ക്രീന്‍ ഷയറിങ് ഓപ്‌ഷനിലൂടെ യാണ് ഇത് അവതരിപ്പിക്കുക.തുടര്‍ന്ന് അവതാരകന്‍ പ്രാരംഭ വിശേഷങ്ങളും നിര്‍ദേശങ്ങളും നല്‍കും.
......
സൂം ഓണ്‍ ലൈനില്‍ പങ്കെടുക്കുന്നവര്‍ക്കും,നാമമാത്രമായി പങ്കെടുക്കുന്നവര്‍ക്കും,സൂമില്‍ വരാതെ തങ്ങളുടെ പ്രാധിനിത്യം അറിയിക്കുന്നവര്‍ക്കും അനുഗുണമായ വിധത്തിലാണ് സൂം ഓപറേഷന്‍ സജ്ജീകരിച്ചിട്ടുള്ളത്.
..........
അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ സ്വാഗത ഭാഷണവും പ്രസിഡന്റ് ഷറഫു ഹമീദിന്റെ ആമുഖവും ഉണ്ടാകും.
.......
ശേഷം കവിതകളും,ഗാനങ്ങളും അവതരിപ്പിക്കപ്പെടും (റെക്കാര്‍ഡ്/ലൈവ്)
......
തുടര്‍ന്ന് സീനിയറുകള്‍ക്ക് അവസരം നല്‍കും...(സെക്രട്ടറിയേറ്റ് അംഗങ്ങള്‍/എക്‌സിക്യൂട്ടീവ് അംഗങ്ങള്‍)സെക്രട്ടറിയേറ്റ് ഗ്രൂപ്പില്‍ നിന്നും സീനിയര്‍ അംഗം യൂസുഫ് ഹമീദും,എക്‌സിക്യൂട്ടീവില്‍ നിന്നും അബ്‌ദുല്‍ ഖാദര്‍ പുതിയ വീട്ടിലും തുടക്കം കുറിക്കും.(ഈ സമയത്ത് തിരുനെല്ലൂര്‍ ഗ്രാമത്തിന്റെ വിവിധ ചിത്രങ്ങള്‍ സ്‌ക്രീനില്‍ കാണിക്കും.
...........
(ഇടക്ക് ക്യുമാറ്റ് പൊതു ഗ്രൂപ്പില്‍ അംഗങ്ങള്‍ പങ്കുവെച്ച ആശംസകള്‍ ഒന്നൊന്നായി കണിക്കുകയും അനുയോജ്യമായ വിധത്തില്‍ അവതരിപ്പിക്കുകയും ചെയ്യും.ചിത്രമായും ലിഖിത രൂപത്തിലും,മിനിറ്റുകള്‍ മാത്രം നീളുന്ന ശബ്‌ദ സന്ദേശമായും സംഗമത്തിന്റെ ഭാഗമാകുന്നവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ക്യുമാറ്റ് വാട്ട്‌സാപ്പ് തത്സമയ ഗ്രൂപ്പായി മാറും.)
................
സംഗമത്തിന് അനുഗുണമായ കവിതകള്‍/പാട്ടുകള്‍ ലൈവ്/റെക്കാര്‍ഡ് അവസരോചിതം പ്രസാരണം ചെയ്യും.
..........
അവതാരകന്‍ ഇടക്ക് അവസരോചിതമായ ഇടപെടലുകള്‍ നടത്തും. പ്രാര്‍ഥനയോടെ സമാപിയ്‌ക്കും
....................
സൂം ഓണ്‍ ലൈനില്‍ പങ്കെടുക്കുമ്പോള്‍ ....!
സ്വന്തം ഇടത്തിലാണ് എന്ന ബോധത്തിന് പകരം സമൂഹ മധ്യത്തിലാണ് എന്ന് ഓര്‍മ്മയുണ്ടായിരിക്കണം.മറ്റുള്ളവര്‍ക്ക് അലോസരമുണ്ടാകാത്ത പശ്ചാത്തലം സ്വീകരിക്കണം.ഒരു പൊതു വേദിയില്‍ പങ്കെടുക്കുകയാണെന്ന വിധത്തിലുള്ള അടക്ക അനക്കങ്ങളും വസ്‌ത്ര ധാരണവുമായിരിക്കണം.(വീഡിയൊ ഓഫ് ചെയ്യാനുള്ള സൗകര്യവും വേണമെന്നുണ്ടെങ്കില്‍ ഉപയോഗപ്പെടുത്താവുന്നതാണ്).ഓണ്‍ ലൈന്‍ സദസ്സില്‍ അപ ശബ്‌ദങ്ങള്‍ ഒഴിവാക്കാന്‍ മൈക് ഓഫ് ചെയ്‌തിരിക്കണം.കോഡിനേറ്ററുടെ ശ്രദ്ദ ക്ഷണിക്കാന്‍ സൂം മെസ്സഞ്ചര്‍ ഉപയോഗപ്പെടുത്താവുന്നതാണ്.
............
ഈദ് സന്ദേശങ്ങളും ,സര്‍ഗാത്മക ആവിഷ്‌കാരങ്ങളും തങ്ങളുടെ ഊഴം വരുമ്പോള്‍ അവതരിപ്പിക്കാം.അഥവാ അങ്ങിനെ പ്രയാസം ഉള്ളവര്‍ ക്യുമാറ്റ് ഗ്രൂപ്പില്‍ പോസ്റ്റു ചെയ്‌താലും മതിയാകും.സംഗമ ദിവസം ക്യുമാറ്റ് ഗ്രൂപ്പിലൂടെ പങ്കുവെക്കപ്പെടുന്ന ഏതു രൂപത്തിലുള്ള സന്ദേശങ്ങളും ഓണ്‍ ലൈന്‍ സദസ്സില്‍ പങ്കുവെക്കും.(ചിത്രം.ലിഖിതം,ശബ്‌ദം)
ക്യുമാറ്റ് ഭാരവാഹികള്‍ മുഖേന ഈദ് സംഗമത്തിനായി ലഭിക്കുന്ന സന്ദേശങ്ങള്‍ ക്യുമാറ്റ് ഗ്രുപ്പില്‍ പങ്കുവെക്കാവുന്നതാണ്.പ്രസ്‌തുത സന്ദേശങ്ങളും ഓണ്‍ ലൈന്‍ സംഗമത്തില്‍ അവസരോചിതം കേള്‍പ്പിക്കും.
സൂമില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും തങ്ങളുടെ സന്ദേശങ്ങള്‍ അയക്കാം.അവ പരിഗണിക്കപെടും.
..............
മീഡിയ
സൂം ഈദ് സംഗമം
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍