ദോഹ:നന്മയുണ്ടെങ്കില്‍ ഒരുമയുണ്ടാകും ഒരുമയുണ്ടായാല്‍ നന്മയുണ്ടാകും എന്ന സര്‍ഗാത്മക സംഭാഷണം മധുര മനോഹരം.ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ഓണ്‍ ലൈന്‍ സംഗമം ധന്യം.അനുഗ്രഹിച്ചരുളപ്പെട്ട ഒരു വസന്തകാലം വിടപറഞ്ഞു.രാപകലുകള്‍ പ്രായശ്ചിത്തം കൊണ്ടും പ്രാര്‍ഥനകൊണ്ടൂം പൂത്തുലഞ്ഞു.ഇനി. വിളവെടുപ്പ് കാലം.
ഇപ്പോള്‍ ഒരു വീണ്ടു വിചാരത്തിന് മനസ്സൊരുക്കണം.നാഥനില്‍ നിന്നും തനിക്ക് അനുവദിക്കപ്പെടണം എന്നു ആശിച്ചതിനെ കുറിച്ചും മാനുഷികമായി മാനവികമായി താന്‍ സഹജര്‍ക്ക് അനുവദിച്ചു കൊടുത്തതിനെ കുറിച്ചും.എത്രമാത്രം കനിവുള്ളവനാകാനും അലിവുള്ളവനാകാനും ദയാവായ്‌പുള്ളവനാകാനും കഴിഞ്ഞുവോ അത്ര അളവില്‍ അതുമല്ലെങ്കില്‍ അതിലും മേലെ കരുണാവാരിധിയില്‍ നിന്നും പ്രതീക്ഷിക്കാം.ഇല്ലെങ്കില്‍ കാലം സാക്ഷി നഷ്‌ടകാരികളിലായിരിയ്‌ക്കും ഇടം.ശാരീരിക അകലം പാലിക്കുക സമൂഹിക അകലം ഇല്ലതാക്കുക എന്ന പ്രമേയത്തിലൂന്നിയ സംഗമ സദസ്സ് വാചാലമായി.

ഈദുല്‍ ഫിത്വര്‍ ഒന്നാം ദിവസം സൂം ഓണ്‍ ലൈവ് സംഗമം ഖത്തര്‍ സമയം കാലത്ത് 10.10 ന് തുടക്കം കുറിച്ചു.ആകാശത്ത് നിന്ന് നക്ഷത്രങ്ങള്‍ ഉതിര്‍ന്നു വീഴും പോലെ ഒരു ഖുര്‍ആന്‍ പാരായണം.മീഡിയ സെക്രട്ടറിയുടെ പ്രാരംഭ മൊഴി.ജനറല്‍ സെക്രട്ടറി കെ.ജി റഷീദിന്റെ സ്വാഗത ഭാഷണം.അധ്യക്ഷന്‍ ഷറഫു ഹമീദിന്റെ ഉപക്രമം.എല്ലാം ക്രമം തെറ്റാതെ ഇലക്‌ട്രോണിക് ലോകത്ത് പെയ്‌തിറങ്ങി.പ്രവാസി പ്രതിനിധികളും,സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രഗത്ഭരും,പ്രാദേശിക കൂട്ടായ്‌മകളുടെ പ്രാധിനിത്യവും കൂടെ ആയപ്പോള്‍ ആഗോള തിരുനെല്ലൂര്‍ സംഗമം അതി ഗംഭീരം.
ജന പ്രതിനിധികളായ ടി.എന്‍ പ്രതാഭന്‍(എം.പി),മുരളി പെരുനെല്ലി (എം.എല്‍.എ),ഷരീഫ് ചിറക്കല്‍ (ഗ്രാമ പഞ്ചായത്ത് മെമ്പര്‍) തുടങ്ങിയ വ്യക്തിത്വങ്ങളും,തിരുനെല്ലൂര്‍ ഖതീബ് അബ്ദുല്ല അശ്‌റഫി,സലഫി മസ്‌ജിദ് ഇമാം മുഹമ്മദലി തച്ചമ്പാറ,മഹല്ല് പ്രസിഡന്റ് ഉമര്‍ കാട്ടില്‍,ക്യുമാറ്റ് മുന്‍ അധ്യക്ഷന്‍ അബു കാട്ടില്‍,പഴയ കാല പ്രവാസി പ്രമുഖര്‍ ഹാജി അബ്‌ദു റഹിമാന്‍,ഖാസ്സിം പാലപ്പറമ്പില്‍,കുഞ്ഞു ബാവു മൂക്കലെ,ക്യുമാറ്റ് സീനിയറുകളായ യൂസുഫ് ഹമീദ്,അബ്‌ദുല്‍ ഖാദര്‍ പി,നാസര്‍ അബ്‌ദുല്‍ കരീം,ഹാരിസ് അബ്ബാസ്,നാട്ടിലെ വിവിധ സംഘങ്ങളെയും സംഘടനകളെയും പ്രതിനിധികളായ സൈനുദ്ദീന്‍ ഖുറൈഷി(ഒരുമ തിരുനെല്ലൂര്‍ പ്രതിനിധി), താജുദ്ദീന്‍ എന്‍.വി( പ്രസിഡന്റ് മുഹമ്മദന്‍സ്),ഷമീര്‍ അബ്‌ദുല്ലക്കുട്ടി (പ്രസിഡന്റ് ഫോമോസ്),അബ്‌ദുല്‍ വഹാബ് (പ്രതിനിധി റാബ്‌സ്), പ്രവാസി പ്രതിനിധികളായ ഷിഹാബ് പരീദ് (പ്രസിഡന്റ് യു.എ.ഇ തിരുനെല്ലൂര്‍ കൂട്ടായ്‌മ),സലീം നാലകത്ത് (പ്രസിഡന്റ് മുഹമ്മദന്‍സ് ഖത്തര്‍)കൂടാതെ ഇസ്‌മാഈല്‍ വി.കെ,സലീം സത്താര്‍ തുടങ്ങിയവര്‍ ഓണ്‍ ലൈന്‍ ശബ്‌ദ സാന്നിധ്യം കൊണ്ട് സൂം സംഗമത്തെ ധന്യമാക്കി.
വൈസ് പ്രസിഡന്റ് ഷൈദാജ് മൂക്കലെയുടെ നേതൃത്വത്തിലായിരുന്നു പ്രമുഖരുടെ സന്ദേശങ്ങള്‍ സമാഹരിക്കപ്പെട്ടത്.
വൈസ് പ്രസിഡന്റ് ഷൈദാജ് മൂക്കലെയുടെ നേതൃത്വത്തിലായിരുന്നു പ്രമുഖരുടെ സന്ദേശങ്ങള്‍ സമാഹരിക്കപ്പെട്ടത്.
സദസ്സ്യര്‍ക്കുള്ള അവസരം ഉപയോഗപ്പെടുത്തി വിവിധ തലങ്ങളില്‍ നിന്നുള്ള വ്യക്തിത്വങ്ങളായ സുബൈര്‍ അബൂബക്കര്‍,ലത്തീഫ് മോനു, ഹുസ്സൈന്‍ കാട്ടില്‍,താരിസ് മുഹമ്മദുണ്ണി,സാഫര്‍ പൂത്തോക്കില്‍, ഷാരിസ് മുഹമ്മദുണ്ണി,നൗഷാദ് അഹമ്മദ്,റഫീഖ്,അബ്‌ദുസ്സലാം മോനു, ഷമീര്‍ പാലപ്പറമ്പില്‍ തുടങ്ങിയവര്‍ ഓണ്‍ ലൈന്‍ സംഗമത്തില്‍ തങ്ങളുടെ സന്തോഷവും സന്ദേശവും പങ്കുവെച്ചു.
കെ.ജി റഷാദിന്റെ നേതൃത്വത്തിലെ സര്‍ഗാവിവിഷ്‌കാരങ്ങളില്‍ പങ്കെടുത്ത് കൊണ്ട് നൗഷാദ് അഹമ്മദ്, റഷാദ്,റഷീദ്,ഹംദാന്‍,റഈസ്,ആസിഫ്,സഹറ ജാസ്സിര്‍ തുടങ്ങിയവരുടെ കലാവിരുന്ന് ഇടവിട്ട് പ്രസാരണം ചെയ്‌തു കൊണ്ടിരുന്നു.പ്രമുഖ കവി റഫീഖ് അഹമ്മദിന്റെ ഉമ്മയെ കുറിച്ചുള്ള മനോഹരമായ കവിതയുടെ ഈരടികള്‍,കോവിഡ്‌കാലത്തെ വിശേഷം പങ്കിടുന്ന ഗാനം,പെരുന്നാള്‍ ഗാനം തുടങ്ങിയ റെക്കാര്‍ഡുകളും അവസരോചിതം പ്രസാരണം ചെയ്‌തിരുന്നു.
സംഗമം തുടക്കം കുറിച്ചതോടെ ക്യുമാറ്റ് വാട്‌സപ്പ് ഗ്രൂപ്പ് ഓണ്‍ ലൈവായി മാറിക്കഴിഞ്ഞിരുന്നു.അംഗങ്ങളുടെ സര്‍ഗാവിഷ്‌കാരങ്ങള്‍ അധികവും ഓണ്‍ ലൈവ് വഴി ലഭിച്ചവയായിരുന്നു.സൂം ഓണ്‍ ലൈവ് ആദ്യപാദത്തിന്റെ റെക്കാര്‍ഡും പ്രധാനപ്പെട്ട സന്ദേശങ്ങളുടെ ക്ലിപ്പുകളും ഗൂഗിള്‍ ഡ്രൈവ് ശേഖരത്തില്‍ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.അത് സന്ദര്‍ശിക്കാനും ആസ്വദിക്കാനും ഉള്ള അവസരം മീഡിയാ വിഭാഗം ഒരുക്കിയിട്ടുണ്ട്.

അനസ് ഉമ്മര്‍ നന്ദി പ്രകാശിപ്പിച്ചതോടെ സംഘമായി മുഴക്കിയ തക്‌ബീറിന്റെയും സ്വലാത്തിന്റെയും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍, ഖത്തര്‍ മഹല്ല് അസോസിയേഷഷന്‍ തിരുനെല്ലൂരിന്റെ സൂം ഓണ്‍ ലൈന്‍ ആഗോള തിരുനെല്ലൂര്‍ സംഗമം ചരിത്രത്തിന്റെ ഭാഗമായി രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരുന്നു.
എഴുപതോളം പേരാണ് സംഗമത്തില്‍ സാന്നിധ്യം രേഖപ്പെടുത്തിയത്.
മീഡിയ
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍
എഴുപതോളം പേരാണ് സംഗമത്തില്‍ സാന്നിധ്യം രേഖപ്പെടുത്തിയത്.
മീഡിയ
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍