നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 3 June 2020

പരിസ്ഥിതിയിലെ പുതിയ പദ്ധതി

ദോഹ:ലോക പരിസ്ഥിതി ദിനത്തിൽ തിരുനെല്ലൂർ മഹല്ല് കമ്മറ്റി പള്ളിയുടെ പരിസരങ്ങളില്‍ വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കാൻ ഒരുങ്ങുന്നു. വര്‍‌ത്തമാന കാലത്ത്‌ ഏറെ ശ്‌‌ളാഘനീമായ തീരുമാനം എന്ന്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രതികരിച്ചു.മഹല്ലിന്റെ അഭ്യര്‍‌ഥന മാനിച്ച്‌ വൃക്ഷ തൈകൾ സം‌ഭാവന ചെയ്യാനുള്ള ശ്രമങ്ങളില്‍ അം‌ഗങ്ങള്‍ മുന്നോട്ട്‌ വരണമെന്ന്‌ ക്യുമാറ്റ്‌ അഭ്യര്‍‌ഥിക്കുന്നു.

ദോഹ:ലോക പരിസ്ഥിതി ദിനത്തിൽ തിരുനെല്ലൂർ മഹല്ല് കമ്മറ്റി പള്ളിയുടെ പരിസരങ്ങളില്‍ വൃക്ഷ തൈകൾ വെച്ച് പിടിപ്പിക്കാൻ ഒരുങ്ങുന്നു. വര്‍‌ത്തമാന കാലത്ത്‌ ഏറെ ശ്‌‌ളാഘനീമായ തീരുമാനം എന്ന്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രതികരിച്ചുമഹല്ലിന്റെ അഭ്യര്‍‌ഥന മാനിച്ച്‌ വൃക്ഷ തൈകൾ സം‌ഭാവന ചെയ്യാനുള്ള ശ്രമങ്ങളില്‍ അം‌ഗങ്ങള്‍ മുന്നോട്ട്‌ വരണമെന്ന്‌ ക്യുമാറ്റ്‌ അഭ്യര്‍‌ഥിക്കുന്നു.

ഉല്‍കൃഷ്ട ജീവികളായ മനുഷ്യരാണ് ഈ ഭൂമിയുടെ യഥാര്‍ഥ സംരക്ഷകര്‍. അതിനെ പരിപാലിക്കേണ്ടതും സംരക്ഷിച്ചു നിര്‍ത്തേണ്ടതും ഭൂനിവാസികളുടെ ബാധ്യതയുമാണ്. പ്രകൃതിസംരക്ഷണം ജീവിതത്തിലെ പ്രധാന ദൗത്യമായി കാണാന്‍ സര്‍വരും തയ്യാറാവണം. മരം നട്ടുപിടിപ്പിക്കാനും കൃഷി ജോലികളില്‍ വ്യാപൃതരാകാനും വിശുദ്ധ ഖുര്‍ആനും തിരുനബി പാഠങ്ങളും നിരന്തരം ഉണര്‍ത്തുന്നുണ്ട്. ഏതൊരു മനുഷ്യനെ സംബന്ധിച്ചും ജനനം മുതല്‍ മരണം വരെയുള്ള ജീവിതക്രമം പ്രകൃതിയോടും സസ്യജാലങ്ങളോടും ചേര്‍ന്നുനില്‍ക്കുന്നതാണ്. അതുകൊണ്ട് സവിശേഷമായ ഒരു പരിപ്രേക്ഷ്യം തദ്വിഷയകമായി ഇസ്‌ലാമിനുണ്ട്. അന്ത്യനാളിന്റെ വിളിയാളം കേട്ടാലും തന്റെ കൈയിലുള്ള തൈ നടണമെന്നാണ് പ്രവാചകന്‍ (സ്വ) നിര്‍ദേശിച്ചത്. മനുഷ്യര്‍ക്ക് പിന്നെയും ജീവിതകാലമുണ്ട് എന്ന് അതിനു കാരണമായി തിരുമേനി വ്യക്തമാക്കുന്നുമുണ്ട്. ഇസ്‌ലാമിന്റെ ആദ്യന്തമുള്ള ഹരിത ദര്‍ശനമാണ് ഉപര്യൂക്ത പ്രസ്‌‌താവന സൂചിപ്പിക്കുന്നത്.

മരം എന്ന പദം തന്നെ ഇരുപത്തിയഞ്ചിലധികം തവണയാണ് ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുള്ളത്.