നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 10 June 2020

നന്മക്ക്‌ അം‌ഗീകാരം

കോവിഡ് മഹാമരിയുടെ  പശ്ചാത്തലത്തിൽ നന്മയുടെ സഹായവും  ഇടപെടലും വളരെ വിലപ്പെട്ടതായിരുന്നു എന്ന്‌ മഹാരാഷ്‌ട്ര മുസ്‌‌ലിം ഫ്രണ്ട്‌ സാമാജിക് സം‌ഘടനാ പ്രതിനിധി വി.എം കബീര്‍ അറിയിച്ചു.നന്മ സാം‌സ്‌ക്കാരിക സമിതി ജനറല്‍ സെക്രട്ടറി പി.എം ഷം‌സുദ്ദീന്‌ പ്രതീകാത്മകമായ അം‌ഗീകാര പത്രവും ഓണ്‍ ലൈന്‍ വഴി സമ്മാനിച്ചു.

നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതിയുടെ പ്രവർത്തനങ്ങൾ ദേശങ്ങൾ താണ്ടി മഹാരാഷ്ട്രയിലും എത്തിയിരിക്കുന്നു.നന്മയുടെ ജനറൽ സെക്രട്ടറിയുടെ പ്രവർത്തന മികവിന് അദ്ദേഹത്തെ തേടിയെത്തിയ മഹാരാഷ്‌‌ട്ര മുസ്‌ലിം ഫ്രണ്ട് എന്ന സംഘടനയുടെ അംഗീകാര പത്രം ഈ സം‌ഘത്തിനും കൂടിയുള്ളതാണ്. ഇത് തികച്ചും മാതൃകാപരവുമാണ്.എന്ന്‌ പ്രസിഡന്റ്‌ റഹ്‌മാന്‍ തിരുനെല്ലൂര്‍ പ്രതികരിച്ചു.

ഒന്നിച്ചതിന്,ഒന്നായി പ്രവർത്തിച്ചതിന്, ഒത്തൊരുമയിലൂടെ ഒരു പ്രസ്ഥാനത്തെ മറ്റുള്ളവർക്കു മുന്നിൽ പ്രകീർത്തിക്കപ്പെടാൻ അവസരമൊരുക്കിയതിന്‌ അഭിനന്ദനം.ഈ പരിഗണന സ്വാഗതാർഹമാണ്.നന്മയുടെ സഹകാരികള്‍‌ക്കും സഹചാരികള്‍‌ക്കും അഭിമാനിക്കാം.പ്രസിഡന്റ്‌ കൂട്ടിച്ചേര്‍ത്തു.