മുല്ലശ്ശേരി:ഷംസുദ്ദീന്‍ അബ്‌ദു റഹ്‌മാന്‍ കല്ലായി (36) കോവിഡ് ബാധിച്ചു മരണപ്പെട്ടു.തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് ഷംസുദ്ദീന്‍ അന്ത്യ ശ്വാസം വലിച്ചത്.തിരുനെല്ലൂര്‍ മഹല്ല് ഖബര്‍സ്ഥാനില്‍ ബറടക്കം. ഭാര്യ:അജീസിയ.മക്കള്‍:സല്‍മാന്‍,ഹംദ ഫാത്തിമ.
മുല്ലശ്ശേരി കുന്നത്ത് താമസിക്കുന്ന കൊളങ്ങരകത്ത് അബ്‌ദുല്‍ അസീസ് പാടൂര്‍ (66),തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടു.ഖബറടക്കം പാടൂര്‍ ഖബര്‍ സ്ഥാനില്‍ നടന്നു. ഭാര്യ: സഫിയ. മക്കള്‍: നിഷ,നിഷാദ്, ഹുവൈസ്, റിയാസ്.
പെരിങ്ങാട് കടവത്ത് താമസിക്കുന്ന പന്തല്‍ പണിക്കാരനായ റഫീഖ് (66)
സ്വവസതിയില്‍ വെച്ച് മരണപ്പെട്ടു. ചികിത്സയിലായിരുന്നു.വീട്ടില്‍
വെച്ചായിരുന്നു അന്ത്യം.രണ്ട് മക്കളുണ്ട്. ഖബറടക്കം പാടൂര്‍ ചിറക്കല്‍
ഖബര്‍സ്ഥാനില്‍.