മുല്ലശ്ശേരി:പരേതനായ സെയ്‌തു കിഴക്കയിലിന്റെ മകന്‍ കുഞ്ഞിബാവു കെട്ടുങ്ങൽ മരണപ്പെട്ടു.രോഗ ബാധിതനായി ചികിത്സയിലായിരുന്നു.നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി വൈസ് പ്രസിഡന്റ് ആര്‍.കെ മുസ്‌തഫയുടെ സഹോദരിയുടെ ഭര്‍ത്താവും നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി മീഡിയാ അസിസ്റ്റന്റ് ആര്‍.കെ ഹാരിസിന്റെ ഭാര്യാ പിതാവുമാണ് പരേതനായ കുഞ്ഞിബാവു.
ഭാര്യ:റുഖിയ വടക്കന്റെകായില്‍. മക്കള്‍: ഫൈസൽ,നൂറു,ഫൌസി ഹാരിസ്. ഖബറടക്കം ഏനാമാവ് മഹല്ല് ഖബര്‍സ്ഥാനില്‍ നടന്നു.ഖബറടക്കത്തില്‍ നന്മ തിരുനെല്ലൂര്‍ സീനിയറുകളായ അബ്‌ദുല്‍ ജലീല്‍ വി.എസ്,ഇസ്‌മാഈല്‍ ബാവ, ഷിഹാബ് എം.ഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം പങ്കെടുത്തു.
വേര്‍പാടിന്റെ വേദനയില്‍ കുടുംബത്തിന്റെ ദുഃഖം പങ്കുവെക്കുന്നതായും പരേതന്റെ പാരത്രിക വിജയത്തിനായി പ്രാര്‍ഥിക്കാനും പ്രസിഡണ്ട് റഹ്‌മാന്‍ തിരുനെല്ലൂര്‍ ഓണ്‍ ലൈന്‍ സന്ദേശത്തില്‍ അഭ്യര്‍ഥിച്ചു.
Tuesday, 4 May 2021
കുഞ്ഞിബാവു മരണപ്പെട്ടു.
Tuesday, May 04, 2021
കുഞ്ഞിബാവു