നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 27 July 2021

ഖത്തര്‍ യാത്രക്കാരുടെ അറിവിലേക്ക്‌...

കോവിഡ്‌ കാലത്ത്‌ ഇന്ത്യയില്‍ നിന്നും പുറപ്പെടുന്ന ഖത്തര്‍ യാത്രക്കാര്‍‌ക്കുള്ള ഏറ്റവും പുതിയ വിവരങ്ങള്‍.ഖത്തറിലേക്കുള്ള യാത്രക്കാര്‍ രാജ്യത്തെ ആരോഗ്യ വിഭാഗത്തിന്റെ ഇഹ്‌തിറാസ് ആപ്ലിക്കേഷന്‍ ആക്‌റ്റിവേറ്റ് ചെയ്‌ത് യൂസര്‍ നെയിമും പാസ്‌വേഡും ശേഖരിച്ചിരിക്കണം. യാത്രക്ക്‌ 72 മണിക്കൂര്‍ സമയ പരിധിക്കുള്ളില്‍ ലഭിച്ച പി.സി.ആര്‍ നെഗറ്റീവ്‌ സമ്പാദിച്ചിരിക്കുകയും വേണം.

ഇഹ്‌തിറാസില്‍ മുന്‍ കൂട്ടി റജിസ്‌ടര്‍ ചെയ്യുന്നത്‌ ഐശ്ചികമാണെന്നും എന്നാല്‍ മുന്‍ കൂട്ടിറജിസ്‌ട്രേഷനാണ്‌ അഭികാമ്യം എന്നും വാര്‍‌ത്തകള്‍ ഉണ്ടെങ്കിലും നാട്ടിലെ എയര്‍‌‌പോര്‍‌ട്ടില്‍ ഇത് അവശ്യപ്പെടുന്നുണ്ട്‌.

യാത്രയുടെ 12 മണിക്കൂര്‍ മുമ്പെങ്കിലും ഇഹ്‌തിറാസ് ആപ്ലിക്കേഷന്റെ സൈറ്റില്‍ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് പ്രവേശിക്കുക.

പുറപ്പെടുന്ന രാജ്യം/പേര്‌/ പാസ്‌പോര്‍‌ട്ട്‌ നമ്പര്‍/ ഖത്തര്‍ ഐഡി നമ്പര്‍/ യാത്ര പുറപ്പെടുന്ന തിയ്യതി/ഫൈനല്‍ വാക്‌സിന്‍ തിയ്യതി എന്നിവ ചേര്‍‌‌ത്തിതിനു ശേഷം പി.സി.ആര്‍ സര്‍‌ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ റിസല്‍‌റ്റിന്റെ ഇന്ത്യന്‍ ആരോഗ്യവകുപ്പിന്റെ പകര്‍‌പ്പും അപ്‌ലോഡ് ചെയ്‌ത് സബ്‌മിറ്റ് ചെയ്‌താല്‍ അപേക്ഷയുടെ ഫയല്‍ നമ്പര്‍ ഇമിയിലില്‍ വരും.താമസിയാതെ അപ്രൂവല്‍ സര്‍‌ട്ടിഫിക്കറ്റും ലഭിക്കും.അഥവാ താമസം നേരിടുന്ന പക്ഷം അപേക്ഷയുടെ സ്‌റ്റാറ്റസ് അറിയാനുള്ള സം‌വിധാനവും ഉണ്ട്‌.

റ്റിക്കറ്റും ഖത്തര്‍ ഐ.ഡിയും കൂടാതെ ഖത്തര്‍ ട്രാവല്‍ അപ്രൂവല്‍ സര്‍‌ട്ടിഫിക്കറ്റ്/വാക്‌സിന്‍ ഫൈനല്‍ സര്‍‌ട്ടിഫിക്കറ്റ്,ആദ്യ ഡോസ് സര്‍‌ട്ടിഫിക്കറ്റ്  എന്നിവയുടെ പ്രിന്റ് യാത്രക്കാരന്‍ കയ്യില്‍ കരുതിയിരിക്കണം.ഖത്തറില്‍ എത്തിയാല്‍,ഇന്ത്യയില്‍ നിന്നും വാക്‌സിനെടുത്തവര്‍‌ എയര്‍‌പോര്‍‌ട്ടില്‍ വെച്ച്‌ തന്നെ കോവിഡ്‌ ടസ്റ്റിന്‌ വിധേയമാകണം.300 രിയാല്‍ ചാര്‍‌ജ്ജ്‌ വേണ്ടിവരും.എയര്‍‌പോര്‍‌ട്ടില്‍ ടസ്റ്റിന്‌ വിധേയമായി പുറത്ത് കടക്കുമ്പോള്‍ ഇഹ്‌തിറാസ് ഗ്രീന്‍ ആയിരിക്കും.മണിക്കൂറുകള്‍‌ക്ക്‌ ശേഷം ഗ്രേ ആകും.റിസല്‍‌റ്റ് നെഗറ്റീവ്‌ ആയാല്‍ വീണ്ടും ഗ്രീന്‍ തെളിയും.എന്നാല്‍ ഖത്തറില്‍ നിന്നും വാക്‌സിനെടുത്തവര്‍‌ക്ക്‌ ഇഹ്‌‌തിറാസ് ഗ്രീന്‍ ആയി തുടരുമെങ്കിലും 36 മണിക്കൂറിനകം അവര്‍ കോവിഡ് ടസ്റ്റ് ചെയ്‌തിരിക്കണം.

=========

⭕ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്നവര്‍ ...

⭕5000 രിയാലോ തതുല്യമായ തുകയൊ എക്കൗണ്ടില്‍ കരുതിയിരിക്കണം

⭕റിട്ടേണ്‍ റ്റിക്കറ്റും പി.സി.ആര്‍ ടസ്റ്റ് സര്‍‌ട്ടിഫിക്കറ്റും കരുതിയിരിക്കണം

⭕യാത്രയുടെ 14 ദിവസം മുമ്പ്‌ വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.

⭕ഖത്തര്‍ അം‌ഗീകാരമുള്ള വാക്‌സിന്‍ സ്വീകരിച്ചവരാകണം

⭕ഇഹ്‌തിറാസ് സൈറ്റില്‍ റജിസ്‌റ്റര്‍ ചെയ്‌ത് അപ്രൂവല്‍ വാങ്ങിയിരിക്കണം

⭕എല്ലാ ഡോകുമന്റുകളുടെയും പ്രിന്റ് കോപി കയ്യില്‍ കരുതണം

⭕പാസ്സ്‌‌പോര്‍‌ട്ടിന്‌ ചുരുങ്ങിയത് 6 മാസ കാലാവധി ഉണ്ടായിരിക്കണം 

===========