ജനറല്‍ സെക്രട്ടറി കെ.ജി റഷീദിന്റെ സ്വാഗത ഭാഷണത്തിനു ശേഷം,2023 ഫിബ്രുവരി 3 വെള്ളിയാഴ്ച ജനറല്‍ ബോഡി കൂടാന്‍ തീരുമാനിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച മൂന്നംഗ ഇലക്‌ഷന്‍ സമിതിയെ നിശ്ചയിച്ചു.ആരിഫ് ഖാസിമിന്റെ നേതൃത്വത്തില്‍ സലീം നാലകത്തും,റഈസ് സഗീറും സമിതിയില്‍ അംഗങ്ങളായിരിക്കും.
പാരസ്ഥിതിയുടെ പേരില്‍ തിരുനെല്ലൂരും പരിസര ഗ്രാമങ്ങളും അഭിമുഖീകരിക്കാന്‍ പോകുന്ന ദുര്‍ഘടങ്ങളിലേക്ക് അധികാരികളുടെ ശ്രദ്ദതിരിക്കാനുതകുന്ന പ്രമേയം മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍ വായിച്ചു പാസാക്കി.
മഹല്ലിലെ അര്‍ഹരായവര്‍ക്ക് മാസാന്തം നല്‍കിവരുന്ന സാന്ത്വനം പുതിയ സമിതി നിലവില്‍ വന്നതിനു ശേഷം ഉചിതമായ മാറ്റങ്ങളോടെ പുനരാരംഭിക്കാമെന്ന അഭിപ്രായത്തെ സാന്ത്വനം ഹെഡ് യൂസുഫ് ഹമീദ് സ്വാഗതം ചെയ്‌തു.എന്നാല്‍ മാസാന്തം നല്‍കിവരുന്ന മരുന്നുകള്‍ക്കുള്ള വിഹിതം തുടരാമെന്നും തിരുമാനിച്ചു.മഹല്ലുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയില്‍ ജാഫർ ഉമ്മർ,ഫെബിൻ പരീത്,ഷാഹുൽ ഹുസൈൻ തുടങ്ങിയവര്‍ പങ്കെടുത്തു.
മഹല്ലിലെ മുഅദ്ദിന്‍ സമര്‍പ്പിച്ച അഭ്യര്‍ഥനയെ മാനിച്ച് ഉചിതമായ സഹായങ്ങള്‍ സമാഹരിക്കാന്‍ ധാരണയായി.
നാല് പതിറ്റാണ്ടിലേറെയുള്ള പ്രവാസ ജിവിതം മതിയാക്കി യാത്ര തിരിക്കുന്ന മുഹമ്മദ് ഇസ്‌മാഈല്‍ സാഹിബിനുള്ള യാത്രയയപ്പായിരുന്നു അജണ്ടയില്‍ അവസാനം.
1980 കളിലെ പ്രവാസകാലവും സ്‌നേഹ സാഹോദര്യ സഹൃദവും ഓര്‍മ്മകളില്‍ ഒരിക്കല്‍ കൂടെ പച്ചപിടിക്കും വിധം സദസ്സ് സജീവമായി. ദീര്‍ഘകാലത്തെ സേവനത്തിന്റെ സ്‌മരണിക അധ്യക്ഷന്‍ ഷറഫു ഹമീദിനൊപ്പം സീനിയര്‍ അംഗങ്ങളായ അസീസ് മഞ്ഞിയില്‍, യൂസുഫ് ഹമീദ്, അബ്‌ദുല്‍ ഖാദര്‍ പി, ആരിഫ് ഖാസ്സിം,ഡോ.നസീര്‍,സമീര്‍ പി,ഷൈതാജ് മൂക്കലെ,ഹാരിസ് അബ്ബാസ്, എന്നിവരുടെയും സമിതി അംഗങ്ങളുടെയും സാന്നിധ്യത്തില്‍ മുഹമ്മദ് ഇസ്‌മാഈലിന് കൈമാറി.
ദീര്‍ഘനാളത്തെ ഇടവേളക്ക് ശേഷം കണ്ടുമുട്ടിയതിന്റെ സന്തോഷത്തിനുമപ്പുറം ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ അധ്യക്ഷന്‍ ഷറഫു ഹമീദിന്റെ ദോഹയിലെ സ്വന്തം വസതിയില്‍ ഒത്തു കൂടാനായതിലെ അഭിമാനവും ആഹ്‌ളാദവും അംഗങ്ങളുടെ ഭാവങ്ങളില്‍ പ്രകടമായിരുന്നു.
സെക്രട്ടറി അനസ് ഉമ്മര്‍ നന്ദി പ്രകാശിപ്പിച്ചു.
===========
23.12.2022