നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 21 July 2022

ആര്‍.വി അബു നിര്യാതനായി

തിരുനെല്ലൂർ:മർഹൂം പുത്തൻ പുരയിൽ ഖാദർ മകൻ ആര്‍.വി അബു നിര്യാതനായി.ജൂലായ് 20 നായിരുന്നു അന്ത്യം വൈകീട്ട്‌ തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍ ഖബറടക്കം നടന്നു.തിരുനെല്ലൂര്‍ ഖത്തര്‍ പ്രവാസി കൂട്ടായ്‌മയുടെ മുന്‍ സാരഥിയായിരുന്ന അബു സാഹിബ് നാട്ടിലും പ്രവാസ കാലത്തും മഹല്ലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

ഖത്തറിലെ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മയുടെ ആദ്യകാല പ്രവര്‍‌ത്തകരില്‍  മുന്‍ നിരയിലുണ്ടായിരുന്നു.രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ രൂപീകരിക്കപ്പെടും മുമ്പുണ്ടായിരുന്ന തിരുനെല്ലൂര്‍ പ്രവാസി ഘടനയിലും ഘടകങ്ങളിലും മാതൃകാപരമായ സേവനങ്ങള്‍ നടത്തിയിട്ടുണ്ട്‌.സം‌ഘടനാ പക്ഷപാതിത്തമില്ലാതെ മഹല്ലിന്റെ പുരോഗതിയില്‍ ഒരുമിച്ചു പ്രവര്‍‌ത്തിക്കാനുള്ള പ്രയത്നങ്ങളില്‍ ആത്മാര്‍‌ഥയോടെ കര്‍‌മ്മരംഗത്തുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു വിടവാങ്ങിയ ആര്‍.വി.

ദീര്‍‌ഘകാല ഖത്തര്‍ പ്രവാസിയായിരുന്ന അബു സാഹിബിന്റെ വിയോഗത്തില്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ദുഃഖം രേഖപ്പെടുത്തി.കുടും‌ബാം‌ഗങ്ങളുടെ ദുഃഖത്തില്‍ പങ്കുകൊണ്ടുള്ള ക്യുമാറ്റ് അനുശോചനക്കുറിപ്പില്‍ പരേതനു വേണ്ടി പ്രത്യേകം പ്രാര്‍‌ഥിക്കാനും നിസ്‌ക്കരിക്കാനും അഭ്യര്‍‌ഥിച്ചു.

==============

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍

20.07.2022

=========