നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 11 July 2023

നന്മ നിവേദനം നല്‍‌കി.

മുല്ലശ്ശേരി പഞ്ചായത്തിന്റെ ഒന്നാം വാർഡും, പതിനഞ്ചാം വാർഡും, ഉൾപ്പെടുന്ന തിരുനെല്ലൂർ ഗ്രാമത്തിൽ ഒട്ടുമിക്ക ഭാഗങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു.

കാല്‍ നടയാത്രക്കാരുടെ പിന്നാലെ കൂട്ടമായെത്തി നായ്‌ക്കള്‍ അക്രമിക്കുകയാണ്‌. ഇതോടെ വിദ്യാലയങ്ങളിലേയ്‌ക്കും, മദ്രസ്സകളിലേയ്‌ക്കും പോകുന്ന വിദ്യാര്‍‌ഥികളും, പ്രഭാത സവാരിക്കാരും ഭീതിയിലാണ്‌. കൂട്ടത്തോടെ എത്തുന്ന നായ്‌ക്കളില്‍ നിന്ന് മുതിര്‍‌ന്നവരും കുട്ടികളും കഷ്‌‌ടിച്ച് രക്ഷപ്പെടുകയാണ്‌. വളര്‍‌ത്തു മൃഗങ്ങളേയും അക്രമിക്കുന്നതായാണ്‌ അനുഭവം. നായ്‌‌ക്കള്‍ പെരുകാനും തമ്പടിക്കാനുമുള്ള കാരണങ്ങള്‍‌ക്ക്‌ ബന്ധപ്പെട്ടവര്‍ പരിഹാരം കണ്ടെത്തേണ്ടത് അനിവാര്യമാണ്‌.ഇവ്വിഷയത്തില്‍ അടിയന്തിരമായി പഞ്ചായത്ത് ഇടപെടുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അഭ്യര്‍‌ഥിച്ചു കൊണ്ട് നന്മ തിരുനെല്ലൂര്‍ മുല്ലശ്ശേരി പഞ്ചായത്തിന്‌ നിവേദനം നല്‍‌കി.

നന്മതിരുനെല്ലൂര്‍ സാം‌സ്‌‌കാരിക സമിതിയുടെ നേതൃനിരയിലുള്ള ഇസ്‌‌മാഈല്‍ ബാവ,റഷീദ് മതിലകത്ത്,ഷിഹാബ് ഇബ്രാഹീം എന്നിവര്‍ നിവേദനം കൈമാറി.