തിരുനെല്ലൂര്‍:ഊരോത്ത് കുഞ്ഞു ബാവു ഹാജി വിടവാങ്ങി.ആര്‍.ഒ.കെ എന്ന ചുരുക്കപ്പേരിലാണ് മുന്‍ ഖത്തര്‍ പ്രവാസിയായിരുന്ന ഹാജി അറിയപ്പെട്ടിരുന്നത്. പാലുവായിയാണ് ജന്മസ്ഥലമെങ്കിലും പെരിങ്ങാടുമായുള്ള അദ്ദേഹത്തിന്റെ ഇഴയടുപ്പം സുവിദിതമാണ്. ഹാജിയുടെ കുടുംബിനി പെരിങ്ങാട്ടുകാരിയാണ് എന്നതിനപ്പുറം,ശക്തമായ കുടുംബ വേരുകള്‍ പെരിങ്ങാടുമായി ഉണ്ട്.
പ്രവാസം മതിയാക്കി തിരിച്ചെത്തിയ അദ്ദേഹം സ്ഥിരതാമസത്തിന് പെരിങ്ങാട് തെരഞ്ഞെടുക്കുവോളം മാനസിക അടുപ്പം പരിപാലിച്ചു പോന്നിരുന്നു.നാടിനോടുള്ള അദ്ദേഹത്തിന്റെ താല്‍പര്യത്തെ മാനിച്ചു കൊണ്ടാകാം മഹല്ലിന്റെ സാരഥ്യത്തിലേക്ക് തെരഞ്ഞെടുക്കാനുണ്ടായതിന്റെ കാരണം.
ഹാജി മഹല്ലിന്റെ പ്രസിഡന്റായിരിക്കെ ക്രിയാത്മകമായ പല ചുവടുവയ്‌പുകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു.പള്ളിപ്പറമ്പിന്റെ അതിരുകള്‍ കൃത്യമാക്കി അടയാളപ്പെടുത്തിയതും പള്ളിയിലേക്കുള്ള വഴി വികസിപ്പിച്ചതും ചിരപുരാതനമായ പള്ളിക്കുളം കെട്ടിയൊതുക്കിയതുമൊക്കെ അഭിനന്ദനീയമായ ഇടപെടലുകളായി എന്നും ഓര്‍മ്മിക്കപ്പെടും.
നാടിന്റെയും നാട്ടുകാരുടേയും പൊതുവെ വ്യവഹരിക്കപ്പെടുന്ന എല്ലാ കാര്യങ്ങളിലും നിര്‍വഹിച്ച സ്‌തുത്യര്‍ഹമായ സേവന പാരമ്പര്യം എന്നും സ്‌മരിക്കപ്പെടും.