തിരുനെല്ലൂര്‍: എന്‍.കെ മുഹമ്മദാലി സാഹിബ് (മുറാദ്) നിര്യാതനായി.ദീര്‍ഘ
കാലമായി രോഗശയ്യയിലായിരുന്നു. മഹല്ലിന്റെ നേതൃനിരയില്‍ പലഘട്ടങ്ങളിലും
അദ്ദേഹം സേവനം ചെയ്‌തിട്ടുണ്ട്. മുഹമ്മദാലി സാഹിബിന്റെ നേതൃത്വത്തില്‍ സമിതി
നിലവിലുള്ളപ്പോഴാണ് കിഴക്കേകര ത്വാഹാ മസ്‌ജിദിന്റെ പുനര്‍
നിര്‍മ്മാണാനന്തരമുള്ള ഉദ്‌ഘാടനം നടന്നത്.പള്ളിയുടെ പുനര്‍ നിര്‍മ്മാണ
ഘട്ടത്തില്‍ ആദ്യാന്തമുള്ള എന്‍.കെ യുടെ സേവനം ഏറെ
പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു.2013ല്‍ പാണക്കാട് സയ്യിദ് ഹൈദറലി
ശിഹാബ് തങ്ങളായിരുന്നു ത്വാഹാ മസ്‌ജിദിന്റെ ഉദ്‌ഘാടനം
നിര്‍വഹിച്ചത്.പെരിങ്ങാട് ഏറെ പഴക്കമുള്ള മഞ്ഞിയില്‍ പള്ളി തഖ്‌വ മസ്‌ജിദ്
എന്ന് പുനര്‍ നാമകരണം നടന്നതും ഇതേ അവസരത്തില്‍ തന്നെയായിരുന്നു.
മഹല്ലിന്റെ
ഔദ്യോഗികമായ ഉത്തരവാദിത്തം ഉണ്ടായാലും ഇല്ലെങ്കിലും മഹല്ലിന്റെ സകല
കാര്യങ്ങളിലും മുഹമ്മദാലി സാഹിബിന്റെ താല്‍പര്യവും സേവന നിരതയും എന്നും
ഓര്‍മ്മിക്കപ്പെടും.നാടിന്റെയും നാട്ടുകാരുടെയും പൊതു നന്മയുള്ള എന്തിലും
അദ്ദേഹത്തിന്റെ സഹകരണവും സാന്നിധ്യവും സ്‌മരണീയമാണ്.