നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 1 May 2025

അലിഫിന്‌ ആദരം

വടക്കേ മലബാറിലെ മുസ്ലിം കല്യാണ വീടുകളിൽ പഴയ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കലാരൂപമാണ്‌ മുട്ടിപ്പാട്ട്. 

അക്കാലത്ത് കല്യാണ വീടുകളിൽ കല്യാണരാവിവില്‍ ആഘോഷം പൊലിപ്പിക്കാനും പുതുമാരന്‍ പുറപ്പെട്ടിറങ്ങുമ്പോഴും വലിയ ആവേശത്തോടെ താളാത്മകമായ ചുവടുകളോടെ ഈ കലാരൂപം അവതരിപ്പിച്ചു പോന്നിരുന്നു.

വധൂവരനമാരെ വര്‍‌ണ്ണിച്ചു കൊണ്ട് പ്രത്യേക ഈരടികളുമായി വാദ്യോപകരണങ്ങള്‍ ഒന്നുമില്ലാതെ സം‌ഘമായി അവതരിപ്പിച്ചു കൊണ്ടിരുന്ന ഈ ഹൃദ്യമായ കല പുതിയ കാലത്ത് പുതിയ ഹാവഭാവാധികളോടെ വിശിഷ്യാ യുവാക്കള്‍‌ക്കിടയില്‍ പ്രചുര പ്രചാരം നേടിക്കൊണ്ടിരിക്കുന്നു.

ഇതിന്റെ അലയൊലികള്‍ പ്രവാസ ലോകത്തും ഏറെ സ്വീകര്യത നേടിയിട്ടുണ്ട്. ഖത്തറില്‍ അലിഫ് മുട്ടിപ്പാട്ട് സം‌ഘം മലയാളികളുടെ ഹരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

അനുഗ്രഹീത കലാകാരനായ ഷക്കീര്‍ വെന്മേനാട് റ‌ഈസ് സഗീര്‍ തുടങ്ങിയ യുവ പ്രതിഭകളാണ്‌ സംഘത്തെ നയിക്കുന്നത്.ഏറെ ആസ്വാദകരും അനുധാവകരും ഉള്ള വ്‌ളോഗുകളിലൂടെ പ്രസിദ്ധനായ റ‌ഈസ് സഗീര്‍ തൃശൂര്‍ - തിരുനെല്ലൂര്‍ സ്വദേശിയാണ്‌. 

ഷക്കീർ,റഈസ് സഗീർ, ഷഹൽ, ആബിദ്, ഷഹദ്, നസീബ്, ഷമീജ്, ഷെക്കി,സാദിഖ്,സാദിഖ് അലി,ആഷിക്,ഷവാൻ,ഷാബിർ,താജു തുടങ്ങിയ പതിനാലം‌ഗ ഗായക സം‌ഘമാണ്‌ അലിഫ് മുട്ടിപ്പാട്ടില്‍ തകര്‍‌ത്ത് പെയ്‌തിറങ്ങുന്ന അനുഗ്രഹീതരായ കലാകാരന്മാര്‍.

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ​പ്ര​വാ​സി​ക​ളു​ടെ ക​ലാ സാം‌സ്‌കാരിക വേ​ദി​യാ​യ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​ര്‍ പ്രസിഡണ്ട് എ.​പി.മ​ണി​കണ്‌‌‌ഠന്‍ അലിഫ് മുട്ടിപ്പാട്ട് സം‌ഘത്തെ പ്രത്യേക പുരസ്‌കാരം നല്‍‌കി ആദരിച്ചു.

========