നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label ഇരട്ടത്തിളക്കം. Show all posts
Showing posts with label ഇരട്ടത്തിളക്കം. Show all posts

Tuesday, 26 May 2026

ഇരട്ടത്തിളക്കം

പുതിയ വിദ്യാഭ്യാസ അധ്യയന വര്‍‌ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍‌ഥികള്‍‌ക്കും പ്രാദേശിക സാം‌സ്‌ക്കാരിക സമിതികളും പ്രവാസി  കൂട്ടായ്‌മകളും ആശം‌സകള്‍ നേര്‍‌ന്നു. രക്ഷിതാക്കളുടെ കണ്ണും കരളും കുളിര്‍‌ക്കുന്ന വിജയ പരമ്പരകള്‍ സന്തോഷദായകം.

ഷാസ്‌മിന്‍ മുബാറക് - ഷസ്‌നീന്‍ മുബാറക് പ്ലസ്‌ടു (സയന്‍‌സ്) ഫുള്‍ 
എപ്ലസ് കരസ്ഥമാക്കിയ തിരുനെല്ലൂര്‍‌ക്കാരികള്‍ നാടിന്റെ അഭിമാന താരങ്ങളാണ്‌. കിഴക്കയില്‍ മുബാറക്കിന്റെ ഇരട്ടകളാണ്‌  ഈ പ്രതിഭകള്‍.

റന അബ്‌ദുല്‍ റഷീദ് ഖത്തറിലെ എം.ഇ.എസ് സ്‌കൂളിലെ വിഷയാധിഷ്‌ടിത ഉന്നത വിജയം കൈവരിച്ച സമര്‍‌ഥയായ വിദ്യാര്‍‌ഥിനിയാണ്‌. 

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ ജനറല്‍ സെക്രട്ടറി കെ.ജി റഷീദിന്റെ മകളാണ്‌ റന.

സി.ബി.എസ്.ഇ ബോര്‍‌ഡ് പരീക്ഷയിലെ വിജയത്തിളക്കമാണ്‌ സാന്‍ ബീബ്.  

ഉന്നത വിജയം കരസ്ഥമാക്കിയവരില്‍ തിരുനെല്ലൂരിന്റെ മുടുക്കികളും മിടുക്കന്മാരും ഉള്‍‌പ്പെടുന്നു എന്നതിലുള്ള സന്തോഷം വിവിധ തലങ്ങളില്‍ പങ്കുവെക്കപ്പെട്ടു.

പാഠ്യ പാഠ്യേതര വിഷയങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവെച്ച വിദ്യാര്‍‌ഥി വിദ്യാര്‍‌ഥിനികളുടെ ഭാവി ജീവിതത്തിലെ പാഠ പഠന വിജ്ഞാന വീഥികള്‍ പ്രശോഭിക്കട്ടെ എന്ന് ആശംസിക്കുന്നു.