നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 15 March 2021

നന്മ നിറഞ്ഞ നാളുകള്‍

തിരുനെല്ലുര്‍:തികച്ചും പ്രതികൂലമായ കാലത്തും നന്മ നിറഞ്ഞ പ്രവര്‍‌ത്തനങ്ങള്‍ കൊണ്ട്‌ ധന്യമായ ഇടവേളക്ക്‌ ശേഷമുള്ള കൂടിയിരുത്തം സന്തോഷദായകമാണ്‌. റഹ്‌മാന്‍ തിരുനെല്ലൂര്‍ പറഞ്ഞു.നന്മ തിരുനെല്ലൂര്‍ ക്യാബിനറ്റ് യോഗത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതിയുടെ സാരഥി.


റമദാന്‍ പ്രമാണിച്ചു നടത്തി വരാറുള്ള സാന്ത്വന സേവന പ്രവര്‍‌ത്തനങ്ങള്‍ സാധ്യമാകും വിധം വിജയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അധ്യക്ഷന്‍ അഭ്യര്‍‌ഥിച്ചു.പ്രദേശത്തെ അര്‍‌ഹരായ കുടും‌ബം‌ങ്ങള്‍‌ക്കും മെഡിക്കല്‍ കോളേജിലെ കിടപ്പ്‌ രോഗികള്‍‌ക്കും ഇഫ്‌ത്വാര്‍ കിറ്റുകള്‍ ഇത്തവണയും വിതരണം ചെയ്യണമെന്ന് യോഗം തീരുമാനിച്ചു.പ്രസ്‌തുത സഹായ വിതരണത്തിന്‌ വേണ്ടി നിശ്ചിത വിഹിതം വീതം സമാഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിവെക്കാനും ധാരണയായി.

ആര്‍.കെ.ഹമീദ്‌,അബൂഹനീഫ,വി.എസ്.അബ്‌ദുല്‍ ജലീല്‍,ആര്‍.കെ മുസ്‌തഫ, ഇസ്‌മാ‌ഈല്‍ ബാവ,ഉസ്‌മാന്‍ കടയില്‍,വി.എം ഖാദര്‍ മോന്‍ ഹാജി തുടങ്ങിയവര്‍ ചര്‍‌ച്ചയെ സജീവമാക്കി.

യൂത്ത്‌ വിങിനെ കൂടുതല്‍ പ്രവര്‍‌ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി  ക്രിയാത്മകമായ കര്‍‌മ്മ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ അനിവാര്യത സദസ്സില്‍ അടിവരയിട്ട്‌ സൂചിപ്പിക്കപ്പെട്ടു.വി.എസ് അബ്‌ദുല്‍ ജലീല്‍ സാഹിബിന്റെ വസതിയില്‍ ചേര്‍‌ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി സ്വാഗതമാശം‌സിച്ചു.