നന്മ തിരുനെല്ലൂര്‍ സംഘടിപ്പിച്ച മെറിറ്റ്ഡെ 2023,ആഗസ്റ്റ് 13 ന് വൈകീട്ട് എ.എം.എല്‍.പി സ്‌ക്കൂളില്‍ വെച്ച് നടന്നു.നന്മതിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി പ്രസിഡണ്ട് റഹ്‌മാന്‍ തിരുനെല്ലുരിന്റെ അധ്യക്ഷതയില്‍ കൂടിയ അനുമോദന ചടങ്ങ് സാമൂഹ്യ പ്രവർത്തകയും പ്രഭാഷകയുമായ ഡോ.സോയ ജോസഫ് ഉദ്‌ഘാടനം ചെയ്‌തു.
2022 - 23 അധ്യയന വര്‍ഷത്തില്‍ വിവിധ ശ്രേണികളില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച പ്രതിഭകള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ നല്‍കി.സാന്ത്വന സേവന കര്‍മ്മ പാതയില്‍ വ്യക്തിമുദ്രപതിപ്പിച്ച ഹാജി മുഹമ്മദ് മോന്‍ കെ.വിയെ ഈ വിശേഷാല്‍ ചടങ്ങില്‍ നന്മ തിരുനെല്ലൂര്‍ രക്ഷാധികാരി ആര്‍.കെ ഹമീദ് കുട്ടി സാഹിബ് ഷാള്‍ അണിയിച്ചു ആദരിച്ചു.ഹാജിയുടെ കര്‍മ്മ സരണികളിലെ പ്രസക്തമായ ഭാഗം മീഡിയ സെക്രട്ടറി അസീസ് മഞ്ഞിയില്‍ ശബ്‌ദലേഖനത്തിലൂടെ അവതരിപ്പിച്ചു.
നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി സെക്രട്ടറി ഷിഹാബ് ഇബ്രാഹീം സ്വാഗതമാശംസിച്ചു.എ.എം.എല്‍.പി സ്‌ക്കൂള്‍ഹെഡ്‌മിസ്റ്റ്രസ് ആനിപോള്‍, സുബൈര്‍ പി.എം,സെയ്‌തു എം.ബി,മുഹമ്മദലി തച്ചമ്പാറ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.നന്മയുടെ നേതൃനിരയിലുള്ള ഇസ്‌മാഈല്‍ ബാവ,റഷീദ് മതിലകത്ത്,ഉസ്‌മാന്‍ കടയില്‍,ഹനീഫ കെ.എം, നൗഷാദ് പി.ഐ,നാസര്‍ വി.എസ്,ഷിയാസ് അബൂബക്കര്‍ തുടങ്ങിയവര്‍ വേദിയെ ധന്യമാക്കി.സെക്രട്ടറി ഹാരിസ് ആര്‍.കെ നന്ദി പ്രകാശിപ്പിച്ചു. ജനറല്‍ സെക്രട്ടറി പി.എം ഷംസുദ്ദീന്‍ പരിപാടികള്‍ നിയന്ത്രിച്ചു.
--------
ഉന്നത വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തിയ പ്രദേശത്തെ പ്രതിഭകളായ ഡോ.ടിജൊ തോമസ്,നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ അഞ്ചും സിതാര ജമാൽ, ആയിഷ നസ്‌റിൻ,എം.എസ്.സി മൈക്രൊ ബയോളജിയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ഷഹമ ആര്‍.എം തുടങ്ങിയവരെ നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി ആദരിച്ചു.
കൂടാതെ ഡിഗ്രി പഠനത്തില്‍ മികവ് പുലര്‍ത്തിയ സഹല അബ്ബാസ്, റഹ്‌മത്തുന്നിസ,റമീസ നസ്‌റിന്‍, ഹനീഷ ഖമറുദ്ധീൻ,ഫഹ്‌മ ഫൈസല്‍,വിപിന്‍ ടി.സി,ശദീദ കലാം,ഹുസ്‌ന വി.എ തുടങ്ങിയവര്‍ക്ക് ബാല പ്രതിഭ അബ്‌സ്വാറിന്റെ സ്‌മരണാര്‍ഥമുള്ള അവാര്‍ഡ് സമ്മാനിച്ചു.
പ്ലസ് ടുവില്‍ മികച്ച വിജയം കൈവരിച്ച അലീന റഷീദ്,ഷഹന ഹംസ,ഇഫ്‌താഹ് ഇസ്‌മാഈല്‍,ഹിബ മില്ലത്ത് ഹരീസ്,മുഹമ്മദ് ഫാഇസ് വി.എ,നിഹാല്‍ ഹുസൈന്‍,നഹല അബ്ബാസ്, നഹല നാസർ,ഹന്ന ഫൈസല്‍,മര്‍വ ഖമറുദ്ദീന്‍,കിരണ്‍ ആര്‍ വിഭാസന്‍,മുഹമ്മദ് ഷാഫി,ഷിനാദ്,മുഹമ്മദ് സിനാന്‍,മിസ്‌റിന്‍ പി.എ എന്നിവര്‍ക്കും അവാര്‍ഡ് നല്‍കി.
പത്താം തരത്തില്‍ വിജയശ്രീലാളിതരായ ഫാത്വിമ റിസ്‌വാന,ദില്‍ന വി.എസ്,മുഹമ്മദ് നിഹാല്‍ ഷിയാസ്,തമന്ന അഷ്‌റഫ്,മുഹമ്മദ് സാലിഹ്,മുഹമ്മദ് ഷാഹിര്‍,നജ ഷഹബാനത്ത്,ഫാത്വിമ ഹന,മുഹമ്മദ് തമീം,മുഹ്‌സിന്‍ വി.ആര്‍,മിന്ന മറിയം, ഉമർ ഫാരിസ്,ശിവ ശങ്കര്‍ പി.ജെ,ദേവാനന്ദ എം.ബി,മുബശ്ശിറ,ഷംസുദ്ദീന്‍,മുഹമ്മദ് സഫ്‌വാന്‍ എന്‍.കെ,ഐഷ നസ്‌വ എന്നിവരാണ് നന്മ തിരുനെല്ലൂരിന്റെ സ്നേഹോപഹാരങ്ങള്‍ ഏറ്റുവാങ്ങിയവര്‍.
മദ്രസ്സാ പഠനത്തിലെ പൊതു പരീക്ഷയില്‍ മികച്ച പ്രതിഭകളായ ഫാത്വിമ റിസ്‌വാന ഷിഹാബ്, ആയിഷ ഖമറുദ്ദീന്‍ (നൂറുല്‍ ഹിദായ പത്താംതരം), സഫ്‌വാന്‍ (മുള്ളന്തറ),ആയിശ റഹ്‌ഫ ഷിഹാബ്,മന്‍ഹ ഫാത്വിമ റഷീദ് (നൂറുല്‍ ഹിദായ ഏഴാംതരം), അബ്‌ദുന്നാഫി,മുഹമ്മദ് റിഹാന്‍ (ഫുര്‍ഖാന്‍ മദ്രസ്സ),മിസ്‌ന ഫാത്തിമ,റിന്‍സില അസ്‌ഹര്‍ (മുള്ളന്തറ),ഹല അഫ്‌സല്‍, സഹറ ഷിഹാബ് (നൂറുല്‍ ഹിദായ അഞ്ചാംതരം), മുഹമ്മദ് പി,മുഹമ്മ്ദ് പി.എന്‍ (ഫുര്‍ഖാന്‍ അഞ്ചാംതരം),സയാന്‍ കെ.എ,ആയിഷ ഹയ,ഐഷ ഫര്‍ഹ (മുള്ളന്തറ) എന്നീ പ്രതിഭകള്‍ക്ക് മുഹമ്മദ് അനീസിന്റെ സ്‌മരണാര്‍ഥമുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു.