നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.
Showing posts with label ദോഹയില്‍ അപകടം. Show all posts
Showing posts with label ദോഹയില്‍ അപകടം. Show all posts

Friday, 28 February 2014

ദോഹയില്‍ അപകടം രണ്ടു മരണം 

ദോഹ : ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളികളും. കോഴിക്കോട് മുചുക്കുന്ന് സ്വദേശി റിയാസ്, മലപ്പുറം പുളിക്കല്‍ സ്വദേശി പാലങ്ങാട്ട് അബ്ദുല്‍സലീം എന്നിവരാണ് മരണപ്പെട്ടിരിക്കുന്നത്. നാലു മലയാളികളെ കാണാതായിട്ടുണ്ട്.
അപകടത്തില്‍ ആകെ 12 പേര്‍ മരിച്ചു.

ഗറാഫയിലെ ലാന്റ് മാര്‍കിന്‌ സമീപത്തെ ഇസ്താംബൂള്‍ റസ്‌റ്റോറന്റില്‍ ഇന്നു രാവിലെയാണു അപകടമുണ്ടായത്. പൊട്ടിത്തെറിയുണ്ടായ ഉടന്‍ വന്‍ അഗ്നിബാധ ഉണ്ടായി, സംഭവ സമയത്ത റസ്റ്റാറന്റില്‍ നിരവധി പേര്‍ ഉണ്ടായിരുന്നു.റസ്റ്റാറന്റിനു സമീപം നടന്ന അപകടത്തില്‍ നിരവധി വാഹനങ്ങളും തകര്‍ന്നിട്ടുണ്ട്.