സമൂഹത്തില്‍ മൂന്ന് വിഭാഗം ജനങ്ങളുണ്ട്.വ്യക്തികളെക്കുറിച്ച് ചിന്തിക്കുന്നവര്‍ ,സംഭവങ്ങളെ വിലയിരുത്തുന്നവര്‍ ,പുതിയ ചിന്തകളും ആശയങ്ങളും മനനവും പഠനവും ചെയ്യുന്നവര്‍ .ഈ മൂന്ന് വിഭാഗങ്ങളുടേയും പ്രവര്‍ത്തനങ്ങളുടെ പ്രതിഫലനങ്ങളും വ്യത്യസ്തമാണ്. ആദ്യത്തെ വിഭാഗത്തിന്റെ പ്രവര്‍ത്തന പ്രതിഫലനം അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുക.രണ്ടാമത്തെ വിഭാഗത്തിന്റെ പ്രവര്‍ത്തന പ്രതിഫലനം പുരോഗതിയ്‌ക്ക് കാരണമായേക്കാം ,മൂന്നാമത്തെ വിഭാഗത്തിന്റെ പ്രവര്‍ത്തന പ്രതിഫലനം സാംസ്‌കാരികവും സാമൂഹികവുമായ മുന്നേറ്റത്തെ പരിപോഷിപ്പിച്ചേക്കാം ഉദ്‌ഘാടകന്‍ വിശദീകരിച്ചു.
നാടിനും നാട്ട്കാര്‍ക്കും വേണ്ടി അവരുടെ അര്‍ഹമായ ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്യാനുള്ള ഒരുക്കവും അവസരവും ആവട്ടെ പുതിയ പ്രവര്‍ത്തക സമിതിയുടെ മുഖ മുദ്ര.എന്ന സന്ദേശമാണ്.ആശംസകള്‍ നേര്‍ന്ന് സംസാരിച്ച ജനാബ്‌മാര്‍ മുഹമ്മദുണ്ണി പികെ,ശറഫുദ്ദീന്‍ പി.എച്ച്,അബ്‌ദുല്‍ഖാദര്‍ പി.കെ അബു കാട്ടില്‍ എന്നിവര്‍ നല്‍കിയത്.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ എന്ന സംവിധാനത്തിന്റെ പുതിയ ദൌത്യവും പശ്ചാത്തലവും അധ്യക്ഷന്‍ ഇസ്‌മാഈല്‍ വി.കെ വിശദീകരിച്ചു.തുടര്‍ന്ന് പുതിയ പാനല്‍ അവതരിപ്പിച്ച് കൊണ്ട് അബുകാട്ടില്‍ ചര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ചു. സംഘങ്ങളും സംവിധാനങ്ങളും എന്നതിലുപരി സഹോദരങ്ങള്‍ തമ്മിലുള്ള മാനസികമായ ലയനമാണ് അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധിച്ചിരിക്കുന്നത് എന്ന ആമുഖത്തോടെയാണ് അബു കാട്ടില്‍ പാനല്‍ അവതരണ ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്.ഐക്യകണ്ഠേന പ്രവര്‍ത്തക സമിതിയും ഉപദേശക സമിതിയും തെരഞ്ഞെടുത്തശേഷം പായസത്തിന്റെ ശേഷം മറ്റൊരു പാല്‍ പായസം പോലെ ഹംദാന്‍ ആലപിച്ച ഗാനവും ആസ്വദിച്ച് സദസ്സ് പിരിഞ്ഞു. ശിഹാബ് എം.ഐ സ്വ്വഗതം ആശംസിച്ചു. സിറാജ് കുഞ്ഞിബാവു നന്ദി പ്രകാശിപ്പിച്ചു.