നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday 2 June 2019

ഇഫ്‌ത്വാര്‍ സം‌ഗമം ഒരുക്കങ്ങള്‍ സജീവം

തിരുനെല്ലൂര്‍:പരിശുദ്ധ മാസത്തിന്റെ വസന്തം ആവോളം ആസ്വദിക്കാനും അതിന്റെ മധുരം മറ്റുള്ളവരിലേയ്‌ക്ക്‌ പകരാനും അനുഗ്രഹീത നാളുകളിലെ പുണ്യം പൂര്‍‌ണ്ണമായും കൊയ്‌തെടുത്തവരില്‍ ഉള്‍‌പ്പെടാനും സര്‍‌വ്വ ലോക പരിപാലകനായ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ.

ഇഫ്‌ത്വാര്‍ സം‌ഗമത്തോടനുബന്ധിച്ചുള്ള പ്രത്യേക സന്ദേശത്തില്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ആശംസിച്ചു.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന ഇഫ്‌ത്വാര്‍ സം‌ഗമവും,റമദാന്‍ സ്‌നേഹ സ്‌പര്‍‌ശവും' ജൂണ്‍ 3 തിങ്കളാഴ്‌ച സം‌ഘടിപ്പിക്കും.ബഹുമാന്യനായ മഹല്ല്‌ പ്രസിഡന്റ്‌ അബു കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഇഫ്‌ത്വാര്‍ സം‌ഗമത്തില്‍ അസോസിയേഷന്‍ പ്രതിനിധികളും അയല്‍ മഹല്ലുകളിലെ സാരഥികളും ക്ഷണിക്കപ്പെട്ട വിശിഷ്‌ട വ്യക്തിത്വങ്ങളും വേദിയെ ധന്യമാക്കും.മഹല്ല്‌ ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി റമദാന്‍ സന്ദേശം നല്‍കും.സെക്രട്ടറി നാസര്‍ കരീം സ്വാഗത ഭാഷണവും ഫൈനാന്‍‌സ്‌ സെക്രട്ടറി ഹാരിസ്‌ അബ്ബാസ്‌ നന്ദിയും പ്രകാശിപ്പിക്കും.അവധിയില്‍ നാട്ടിലുള്ള പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളായ അനസ്‌ ഉമ്മര്‍,തൗഫീഖ്‌ താജുദ്ദീന്‍,ഫൈസല്‍ അബൂബക്കര്‍,ഷറഫു കെ.എസ് തുടങ്ങിയവര്‍ പരിപാടികള്‍‌ക്ക്‌ നേതൃത്വം നല്‍‌കും.

സഹൃദയരുടെ പങ്കാളിത്തവും പിന്തുണയും ഉണ്ടാകണമെന്ന്‌ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡന്റ്‌ ഷറഫു ഹമീദ്‌ അഭ്യര്‍‌ഥിച്ചു.

അന്നേ ദിവസം വിശാല തിരുനെല്ലൂര്‍ മഹല്ലിലെ തെരഞ്ഞെടുക്കപ്പെട്ട കുടും‌ബങ്ങള്‍ക്കുള്ള റമദാന്‍ സ്‌നേഹ സ്‌പര്‍‌ശം വിതരണവും നടക്കും.അരിയും പലവ്യഞ്‌ജനങ്ങളും പ്രത്യേക വിഭവങ്ങളും മാം‌സപ്പൊതിയുമടങ്ങുന്ന റിലീഫ്‌ പാക്ക്‌ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍‌ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

മഹല്ലിലെ കിഴക്കേകര,പടിഞ്ഞാറെകര,മുള്ളന്തറ,മുല്ലശ്ശേരി കുന്ന് എന്നീ വിവിധ ഭാഗങ്ങളിലേയ്‌ക്ക്‌  പ്രത്യേകം പ്രത്യേകം ഗ്രൂപ്പുകളായി സേവന വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്‌.കാലത്ത് 8 മണിമുതല്‍ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വിതരണം പുരോഗമിക്കും.ജനറല്‍ സെക്രട്ടറി റഷീദ്‌ കെ.ജി വിശദമാക്കി.