ദോഹ:ഖത്തര്‍ മഹല്ല് അസോസിയേഷന്‍ പ്രവര്‍ത്തകസമിതി ഭാരവാഹികളെ മഹല്ല് സമിതിയില്‍ സ്വാഭാവികമായി ഉള്‍പെടുത്തണമെന്ന ആവശ്യം രേഖാമൂലം മഹല്ലിനോട് ആവശ്യപ്പെടുമെന്നും ഒരു സംയുക്ത സംഘമായി നീങ്ങുന്നതിന്റെ അനിവാര്യത മഹല്ലിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സിക്രട്ടറി ശിഹാബ് എം ഐ പറഞ്ഞു.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ പ്രസിഡന്റിന്റ് അബു കാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ ദി തിരുനെല്ലൂരിനോട് പങ്കുവയ്‌ക്കുകയായിരുന്നു സിക്രട്ടറി.
മഹല്ലിന്റെ കത്തിലെ പരാമര്‍ശങ്ങള്‍ വിശദീകരിക്കുന്നതിനും സഹകരണം ഉറപ്പ് വരുത്തുന്നതിനും താമസിയാതെ ജനറല്‍ ബോഡി ചേരുമെന്നും സിക്രട്ടറി അറിയിച്ചു.