നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 27 October 2019

നന്മയുടെ ഇടം

തിരുനെല്ലൂര്‍:നന്മയിലധിഷ്‌ടിതമായ ഒരു ലോകവും ലോകരും എന്ന സ്വപ്‌ന സാക്ഷാല്‍‌കാരത്തിലേയ്‌ക്കുള്ള ഒരു കൊച്ചു സംഘത്തിന്റെ ചുവടുവെപ്പുകളുമായി വിശ്രമമില്ലാതെ സേവന സന്നദ്ധരാകാന്‍ സാധിക്കുമാറാകട്ടെ റഹ്‌മാന്‍ തിരുനെല്ലൂര്‍ ആശംസിച്ചു.നന്മയുടെ പ്രവര്‍‌ത്തനങ്ങള്‍‌ക്കായുള്ള ഒരു പുതിയ ഓഫിസിന്റെ ഉദ്‌ഘാടാനന്തരം ആശം‌സകള്‍ നേരുകയായിരുന്നു.നന്മ പ്രോഗ്രാം ചെയര്‍‌മാന്‍.

നന്മ തിരുനെല്ലൂരിന്റെ ഓഫീസ് ഉദ്ഘാടനം ഞായർ രാവിലെ 10 മണിക്ക് നന്മ രക്ഷാധികാരി ബഹു: എം.കെ.അബുബക്കർ മാസ്റ്ററും നന്മ ചെയർമാൻ ബഹു: ഇസ്‌‌മാഈല്‍ ബാവയും കൂടി നിർവഹിച്ചു.

ചെയർമാൻ ഇസ്മായിൽ ബാവായുടെ അധ്യക്ഷതയില്‍ നടന്ന ഉദ്‌ഘാടന ചടങ്ങില്‍ കൺവീനർ ഷംസുദ്ധീൻ പി.എം. സ്വാഗതം ആശംസിച്ചു

നന്മയുടെ നേതൃത്വവും പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടനം നിര്‍‌വഹിക്കപ്പെട്ടത്.മുല്ലശ്ശേരി പഞ്ചായത്ത്‌ മുന്‍ പ്രസിഡണ്ടും നന്മയുടെ ഉപദേശക സമിതി അം‌ഗവുമായ എ.കെ ഹുസൈന്‍,നന്മയുടെ പ്രത്യേകം ക്ഷണിതാവായ അബൂബക്കര്‍ മാസ്‌റ്റര്‍ നേതൃനിരയിലെ ഹമീദ്‌. ആർ.കെ,ഹുസൈൻ കെ.വി,ചെയര്‍‌മാന്‍ ഇസ്‌‌മാഈല്‍ ബാവ,അബ്‌ദുല്‍ ജലീല്‍ വി.എസ്‌,ഷം‌സുദ്ദീന്‍ പുതിയപുര,റഷീദ്‌ മതിലകത്ത്‌,മുസ്‌തഫ ആര്‍.കെ,ഉസ്‌മാന്‍ പി.ബി,ഖാദര്‍ മോന്‍ പടിഞ്ഞാറയില്‍ താജു എൻ.കെ,നസീർ കെ.എം, ഫൈസൽ കരീം,നാസ്സർ വി.എസ്,ഹനീഫ കെ.എം,സൈതു മുഹമ്മദ് എം.ബി, നൗഷാദ് പി.ഐ,നാസർ മുഹമ്മദാലി,താജുദ്ദീൻ എൻ.വി,ഉസ്‌‌മാന്‍ കടയിൽ, അഹമ്മദ് അബ്‌ദുല്ല,അസീസ്‌ മതിലകത്ത്,മജീദ്‌ അബ്‌ദുല്ല,അബ്ബാസ്‌ പടിഞ്ഞാറയില്‍,മുഹമ്മദ്‌ പി.വി തുടങ്ങിയവര്‍ വേദിയേയും സദസ്സിനേയും ധന്യമാക്കി.നന്മ തിരുനെല്ലുരിന്റെ യുവജന വിഭാഗത്തിന്റെ സാന്നിധ്യവും സഹകരണവും സേവന സന്നദ്ധതയും പ്രശംസാര്‍‌ഹമായിരുന്നു.പ്രവര്‍‌ത്തക സമിതി അം‌ഗം ഉസ്‌‌മാന്‍ പി.ബി  നന്ദി പ്രകാശിപ്പിച്ചു.

2017 നവം‌ബര്‍ മാസത്തില്‍ ഒരു സം‌ഘം സുമനസ്സുകളുടെ ചിന്തയില്‍ ഉരുത്തിരിഞ്ഞ വിഭാവനയാണ്‌ നന്മ തിരുനെല്ലൂരിന്റെ പിറവിക്ക്‌ ഹേതു.തിരുനെല്ലൂര്‍ ഗ്രാമത്തെ വിശിഷ്യാ പുതു തലമുറയെ തട്ടി ഉണര്‍‌ത്താനുപകരിക്കുന്ന പദ്ധതികളായിരുന്നു ആദ്യം പരിഗണിച്ചത്.

തല്‍‌ഫലമായി തിരുനെല്ലുരിനും പരിസര ഗ്രാമങ്ങള്‍‌ക്കും ഉപകരിക്കും വിധം ആരോഗ്യ കേമ്പ്‌ എന്ന ആശയമായിരുന്നു ആദ്യമായി പ്രാവര്‍‌ത്തികമാക്കാന്‍ അല്ലാഹു അനുഗ്രഹിച്ചത്.വളരെ ഏറെ പ്രശം‌സിക്കപ്പെട്ട പ്രസ്‌തുത പരിപാടിക്ക്‌ ശേഷം വിശ്രമമില്ലാത്ത രാപകലുകളാണ്‌ നന്മയുടെ സഹകാരികള്‍‌ക്കും സഹചാരികള്‍‌ക്കും എന്നത് അതിശയോക്തിയുള്ള വര്‍‌ത്തമാനമല്ല.

ജീവ കാരുണ്യ പ്രവര്‍‌ത്തനങ്ങളിലും,സാന്ത്വന സേവന സന്നദ്ധ പരിശ്രമങ്ങളിലും, വിദ്യാഭ്യാസ മേഖലകളിലും,സാമൂഹ്യ സാംസ്‌കാരിക രം‌ഗങ്ങളിലും,   നന്മയുടെ മുദ്രകള്‍ കൃത്യമായി അടയാളപ്പെടുത്തലുകൾ നടത്തി.

പരിമിതമായ സമയത്തിനുള്ളില്‍ അതി വിപുലമായ വിജയകരമായ പദ്ധതികള്‍.തിരുനെല്ലൂരിന്റെ ചരിത്രത്താളുകളില്‍ തുന്നിച്ചേര്‍‌ക്കാതിരിക്കാനാകാത്ത വിധം  വൈവിധ്യമാര്‍‌ന്ന മുഹൂര്‍‌ത്തങ്ങള്‍. തൊട്ടതെല്ലാം പൊന്നാക്കും പോലെ നയിക്കപ്പെട്ട സാഹചര്യം അനുഗ്രഹീതം.ഈ ശ്രമദാന ഭൂമികയില്‍ സഹായിച്ചും സഹകരിച്ചും ആത്മാര്‍‌ഥമായി അരങ്ങിലും അണിയറയിലും പ്രവര്‍‌ത്തന നിരതരായവരെ അനുമോദിക്കാന്‍ വാക്കുകളില്ല.

നന്മ തിരുനെല്ലൂരിന്റെ പ്രഥമ ചുവടുവെപ്പ്‌ മുതല്‍ കാലിടറാതെ കൂടെ നിന്നവരേയും കര്‍‌മ്മ നിരതരായവരേയും നന്ദിയോടെ സ്‌മരിക്കുന്നു.അല്ലാഹു അനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌താല്‍ നന്മയുടെ നീരൊഴുക്ക്‌ അവിരാമം ഒഴുകിക്കൊണ്ടേയിരിയ്‌ക്കും.ജനറൽ കൺവീനർ ഷിഹാബ് എം.ഐ പത്ര കുറിപ്പില്‍ വ്യക്തമാക്കി.