ദോഹ:ഖത്തിറിലെ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന് പുതിയ പ്രവര്‍ത്തക സമിതിയും ഉപദേശക സമിതിയും നിലവില്‍ വന്നു.അബ്‌ദുല്‍ അസീസ്` മഞ്ഞിയില്‍ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.ശറഫുദ്ദീന്‍ പി എച്,മുഹമ്മദ് ഇസ്‌മാഈല്‍ ബാവ,ഖമറുദ്ദീന്‍ കടയില്‍ (വൈസ് പ്രസിഡന്റ്)ശിഹാബ് എം ഐ ജനറല്‍ സെക്രട്ടറി,സിറാജ് കുഞ്ഞിബാവു,ആരിഫ് ഖാസ്സിം ,താജുദ്ദീന്‍ എന്‍ .വി (സെക്രട്ടറിമാര്‍ ) ഹമീദ് ആര്‍ .കെ ,അബ്‌ദുല്‍ ജലീല്‍ വി.എസ്.(ട്രഷറര്‍) .മറ്റ് അംഗങ്ങള്‍ :അബ്‌ദുല്‍ മജീദ് വി.എസ്,അബു മുഹമ്മദ് മോന്‍ ,ഫൈസല്‍ അബൂബക്കര്‍ ,ഫിറോസ് അഹമ്മദ്,ഹനീഫ പടിഞ്ഞാറയില്‍ ,ഹാരിസ് അബ്ബാസ്,മജീദ് മൂക്കലെ ,മുഹമ്മദ് ഇസ്‌മാഈല്‍ ആര്‍ .കെ,നിസ്സാര്‍ ഉമ്മര്‍ ,റഷീദ് കെ.ജി ,ഉമ്മര്‍ തെക്കെയില്‍ .
ജനാബ് അബു കാട്ടില്‍ ചെയര്‍മാന്‍ ആയിട്ടുള്ള അന്ചംഗ ഉപദേശക സമിതിയില്‍ : ഇസ്‌മാഈല്‍ വി.കെ,മുഹമ്മദുണ്ണി പി.കെ,യൂസഫ് പി.എച്,ഹുസ്സൈന്‍ ഹാജി തിടങ്ങിയവര്‍ അംഗങ്ങളാണ്.
ഡിസംബര്‍ 10 ന് ഗോള്‍ഡന്‍ ഫോര്‍ക് റസ്റ്റോറന്റില്‍ ജനാബ് ഇസ്‌മാഈല്‍ വി.കെ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി അബ്‌ദുല്‍ ഖാദര്‍ പി.കെ യുടെ ഖിറാഅത്തോടെയാണ് ആരംഭിച്ചത്. അബ്‌ദുല്‍ അസീസ്` എം.കെ ഉദ്‌ഘാടനം ചെയ്‌തു.ആശംസകള്‍ നേര്‍ന്ന് കൊണ്ട് മുഹമ്മദുണ്ണി പി.കെ, ശറഫുദ്ധീന്‍ പി.എച്,അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.പുതിയ സമിതിയുടെ പാനല്‍ അവതരിപ്പിച്ച് കൊണ്ട് ചര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ചത് അബു കാട്ടില്‍ ആയിരുന്നു.
പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ ഹംദാന്‍ ഗാനം അവതരിപ്പിച്ചു.സിറാജ് നന്ദി പ്രകാശിപ്പിച്ചു. ഒരുമണിയ്‌ക്ക് ആരംഭിച്ച യോഗം 3 മണിവരെ നീണ്ട് നിന്നു.