തിരുനെല്ലൂര്‍:നൂറുല്‍ ഹിദായ മദ്രസ്സയില്‍ നടന്ന ജനറല്‍ ബോഡിയില്‍ വെച്ച് പുതിയ നേതൃത്വവും പ്രവര്‍ത്തക സമിതിയും നിലവില്‍ വന്നതായി ഔദ്യോഗിക വക്താവ് അറിയിച്ചു.തിരുനെല്ലൂര്‍ മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്‌റഫിയുടെ മേല്‍നോട്ടത്തിലായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടന്നത്.
ഉമര്‍ കാട്ടില്‍ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.ജമാല്‍ എം.ബി ആയിരിയ്‌ക്കും മഹല്ല് ജനറല്‍ സെക്രട്ടറി.മദ്രസ്സ സെക്രട്ടറി പദവി ഷരീഫ് ചിറക്കല്‍ വഹിക്കും.വൈസ് പ്രസിഡന്റുമാരായി കബീര്‍ ആര്‍.വിയും സൈനുദ്ദീന്‍ ഖുറൈഷിയും തിരഞ്ഞെടുക്കപ്പെട്ടു.ഖാദര്‍മോന്‍ പടിഞ്ഞാറയിലും,മുസ്‌തഫ എം.എയും അസി.സെക്രട്ടറിമാരായി സേവനമനുഷ്‌ടിക്കും.
അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നവരെ കൂടി സമവായത്തിലൂടെ ഒരുമിച്ച് നിർത്താൻ പരിശ്രമിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ഉടനെ പ്രഖ്യാപിക്കാതിരുന്നത് എന്ന് വക്താവ് വിശദീകരിച്ചു.
നാടിന്റെയും പ്രത്യേകിച്ച് ദീനിന്റെയും കാര്യമായതിനാൽ തർക്കങ്ങൾ അവസാനിപ്പിച്ച് ഒത്തു തീർപ്പിലൂടെ എല്ലാവരെയും ഉൾപ്പെടുത്തി നാടിന്റെ ഒരുമയും പെരുമയും നില നിർത്താൻ ആത്മാർത്ഥമായ ശ്രമം നടന്നു കൊണ്ടിരിക്കുന്നുണ്ട്.എന്നും ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രവര്‍ത്തക സമിതി അംഗങ്ങളായി കെ.കുഞ്ഞിബാവു ,കെ.വി മുഹമ്മദ് മോൻ,എന്‍.കെ മുഹമ്മദലി,ആർ.വി ഖാദർ,ആർ.എം ആസിഫ്,ഇബ്രാഹിം കുട്ടി കിഴക്കെയിൽ, വി.എ അഷറഫ്,പി.എം ഉമ്മർ,വി.എം അൻഷാദ്,പി.യു റഈസ് ഉസ്‌മാന്‍ ,ആർ.ഐ നൗഷാദ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ കമ്മിറ്റിയിലുണ്ടായിരുന്നത് പോലെ മുൻ പ്രസിഡന്റുമാരായ ബഹു.എം.കെ അബു മാസ്റ്റർ,കെ.പി അഹമ്മദ് ഹാജി, അബു കാട്ടിൽ എന്നിവർ പുതിയ മഹല്ലു കമ്മിറ്റിയുടെ അഡ്വൈസറി ബോർഡ് അംഗങ്ങളായിരിക്കും.
പ്രവാസി സംഘടനകളായ ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍, മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ അബുദാബി, യു.എ.ഇ തിരുനെല്ലൂർ കൂട്ടായ്‌മ എന്നിവയുടെ പ്രസിഡന്റുമാർക്ക് തിരുനല്ലൂർ മഹല്ലു കമ്മിറ്റിയിൽ പ്രാതിനിധ്യമുണ്ടായിരിയ്‌ക്കും.നാട്ടിലുള്ള സമയങ്ങളിൽ യോഗങ്ങളിൽ ക്ഷണിതാക്കളുമായിരിക്കും.
പ്രവാസി സംഘടനകള്‍ക്ക് ഔദ്യോഗികമായി പുതിയ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ താമസിയാതെ അയച്ചു കൊടുക്കുമെന്നും വക്താവ് പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ട കമിറ്റി മഹല്ലിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. സഹൃദയരായ എല്ലാ നാട്ടുകാരും സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് സ്ഥാനമേറ്റ പുതിയ നേതൃത്വം മഹല്ല് നിവാസികളോട് അഭ്യര്‍ഥിച്ചു.