നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Thursday, 13 September 2012

നാടിന്റെ ദുര്യോഗം അവസാനിപ്പിക്കാന്‍

തിരുനെല്ലൂര്‍ :മുല്ലശ്ശേരി കനാല്‍ യാഥാര്‍ഥ്യമായപ്പോള്‍ തിരുനെല്ലൂരിലെ പതിനാലാം വാഡ്‌ ഒരു കഷ്‌ണം കുന്നത്തും മറ്റൊരു കഷ്‌ണം തിരുനെല്ലൂര്‍ കിഴക്കേകരയിലും വിഭജിക്കപ്പെട്ടു.കയ്യെത്തും  ദൂരത്തുണ്ടായിരുന്ന പ്രദേശത്തെ പ്രാഥമികാരോഗ്യകേന്ദ്രം ദൂരത്തെങ്ങോ മാറ്റപ്പെട്ട പ്രതീതിയിലാണുള്ളത്‌.അയല്‍ വാസികളായിരുന്നവര്‍ എത്രപെട്ടെന്നാണ്‌ അന്യ ദേശത്തേയ്‌ക്കെന്നപോലെ എടുത്തെറിയപ്പെട്ടത്‌.ഒരു പ്രദേശത്തിന്റെ സൌഭാഗ്യമായിത്തീരേണ്ടിയിരുന്ന പദ്ധതി എല്ലാ അര്‍ഥത്തിലും ദൌര്‍ഭാഗ്യം വിതച്ചിരിക്കുന്നു.നെല്‍ വയല്‍  കണ്ണില്‍ പെടാത്ത കൃഷിയിടം,വെള്ളക്കെട്ടുകള്‍ക്ക്‌ മോചനമില്ലാത്ത പറമ്പും പാടവും,.എന്നും അരക്കൊപ്പം വെള്ളത്തില്‍ നില്‍ക്കുന്ന ഗ്രാമം ഇതാണ്‌ തിരുനെല്ലൂരിന്റെ ചിത്രം .

പ്രദേശത്തെ സാമൂഹിക രാഷ്‌ട്രീയ രംഗത്തെ ഒറ്റപ്പെട്ട ഒച്ചവെക്കലുകളില്‍ മാത്രം ഒതുങ്ങി നിന്ന ഇവ്വിഷയങ്ങളെ പൊതുജന സഹകരണത്തോടെ പ്രചരിപ്പിക്കാനും ഏകീകരിക്കാനും വേണ്ടിയുള്ള ശ്രമങ്ങള്‍  ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അബുകാട്ടിലിന്റെ നേതൃത്വത്തില്‍ സജീവമാക്കാനുള്ള പ്രയത്നങ്ങള്‍ നടന്ന്‌ കൊണ്ടിരിക്കുന്നു.

തിരുനെല്ലൂരിന്റെ ദുര്യോഗം അവസാനിപ്പിക്കാന്‍ ഒറ്റക്കെട്ടായിമുന്നേറാന്‍ അഭ്യര്‍ഥിക്കുന്നു.