നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 1 September 2012

ഒരുദേശം തേങ്ങ ഉടച്ചപോലെ

തിരുനെല്ലൂര്‍:ഒരുദേശം തേങ്ങ ഉടച്ചപോലെ രണ്ടു കഷ്‌ണങ്ങളായിപ്പോയതില്‍ വേദനിക്കുന്നുണ്ടെങ്കിലും വേണ്ടവിധം പ്രതികരിക്കാന്‍ നമുക്ക്‌ കഴിഞ്ഞിട്ടില്ലെന്നാണ്‌ നല്ലൊരുശതമാനം നാട്ടുകാരുടേയും നിരീക്ഷണം.പതിനാലാം വാര്‍ഡ്‌ വിഭജിക്കപ്പെട്ടു എന്ന വിശേഷത്തിന്റെ പേരില്‍ രാഷ്‌ട്രീയക്കാര്‍ തങ്ങള്‍ക്ക്‌ ഒച്ചവെയ്‌ക്കാനുള്ള അവസരം പോലും ഉപയോഗപ്പെടുത്താത്ത സാഹചര്യത്തില്‍ തുടക്കം കുറിക്കാന്‍ ഇനിയും താമസിക്കരുത്‌ .