തിരുനെല്ലൂര്‍:തിരുനെല്ലൂരിന്റെ വികസന സംരംഭങ്ങളുടെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ പ്രദേശത്തെ ബഹുമാനപ്പെട്ട എം എല്‍ എ. പി എ മാധവന്‍ അദ്ധേഹത്തിന്റെ സന്നദ്ധത തിരുനെല്ലൂര്‍ വാസികളെ അറിയിച്ചു.
ഇങ്കാസ് വൈസ് പ്രസിഡന്റ് അബു കാട്ടിലിന്റെ വസതിയില്‍ തിരുനെല്ലൂര്‍ മഹല്ല് സമിതി പ്രതിനിധികളും, ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രതിനിധികളും, പൗര പ്രമുഖരും പങ്കെടുത്ത ഹൃസ്വമായ കൂടിക്കാഴ്‌ചയിലാണ് എം എല്‍ എ തന്റെ പ്രഖ്യാപനം അറിയിച്ചത് .
തിരുനെല്ലൂരും മുല്ലശ്ശേരി കുന്നും ബന്ധിപ്പിക്കുന്ന പാലം സജീവ പരിഗണനയിലാണെന്നും ,പ്രതാപം നഷ്‌ടപ്പെട്ട കൃഷിയിടങ്ങളെ വെള്ളക്കെട്ടുകളില്‍ നിന്നും മോചിപ്പിക്കുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നതായും എം എല്‍ എ അവകാശപ്പെട്ടു.
ജില്ലാ പന്ചായത്ത് അംഗം പികെ രാജനും പ്രാദേശിക നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുത്തു.
നാടിന്റെ വികസന പ്രക്രിയയ്‌ക്ക് നിസ്വാര്‍ഥമായി നേതൃത്വം കൊടുക്കുന്ന ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂരിന്റെ നിലപാടുകളില്‍ എം എല്‍ എ സന്തുഷ്‌ടി പ്രകടിപ്പിച്ചു.