ഡവലപ്‌മന്റ് ഫോറം സംബന്ധിച്ച പുരോഗതികള്‍ ചെയര്‍മാന്‍ ശറഫു ഹമീദ് വിശദീകരിച്ചു.
അധ്യയന വര്‍ഷാരംഭത്തില്‍ എല്ലാവര്‍ഷവും അനുവര്‍ത്തിച്ചു പോരുന്ന നമ്മുടെ പങ്കാളിത്തം ഇത്തവണയും തുടരണമെന്ന അംഗങ്ങളുടെ ആവശ്യം പരിഗണിക്കപ്പെട്ടു.
മസ്‌ജിദ് ത്വാഹയുടെ നിര്‍മ്മാണത്തിലെന്നപോലെ ഉദ്‌ഘാടനത്തോടനുബന്ധിച്ചുള്ള പരിപാടികളിലും നമ്മുടെ എല്ലാ അര്‍ഥത്തിലുള്ള സഹകരണവും ആവശ്യപ്പെട്ടവിവരം സഹര്‍ഷം സ്വാഗതം ചെയ്യപ്പെട്ടു.ഉത്‌ഘാടനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെടുന്ന പ്രത്യേക സന്ദേശങ്ങളില്‍ ഖത്തറിലെ നമ്മുടെ കൂട്ടായ്‌മയെയും പുതുതായി രൂപീകൃതമായ ഡവലപ്‌മന്റ് ഫോറത്തിന്റെ വിഭാവനെയെയും ജനങ്ങളിലേയ്‌ക്കെത്തിക്കും വിധം സഹകരിക്കാന്‍ തീരുമാനിച്ചു.പ്രസ്‌തുത കാര്യ നിര്‍വഹണത്തിനുവേണ്ടി ശറഫു ഹമീദ്,അബു കാട്ടില്‍ ,ഹമീദ് ആര്‍ കെ,അസീസ് മഞ്ഞിയില്‍ എന്നിവരടങ്ങിയ നാലംഗ സമിതിയെ ഉത്തരവാദപ്പെടുത്തി.
സാംസ്‌കാരിക വിദ്യാഭ്യാസ കായിക രംഗത്തേയ്‌ക്ക് നമ്മുടെ കൂട്ടായ്‌മയെ വികസിപ്പിക്കാനുതകും വിധമുള്ള അജണ്ടയുമായി പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനിച്ചു.ഇവ്വിഷയകമായ കൂടിയാലോചനകളില്‍ വിവിധ മേഖലകളിലെ വിദഗ്ദരോടൊപ്പം അശറഫ് സുലൈമാന്‍ ,താജു കുഞ്ഞാമു എന്നിവരുടെ സേവനങ്ങള്‍ ഫലപ്രദമാകുമെന്ന് വിലയിരുത്തപ്പെട്ടു.
അവധിയില്‍ പോകുന്ന സെക്രട്ടറി ശിഹാബ് എം ഐ യുടെ അഭാവത്തില്‍ യൂസഫ് ഹമീദിനെ പുതിയ സെക്രട്ടറിയായി യോഗം അംഗീകരിച്ചു.
ജനറല്‍ സെക്രട്ടറി അസീസ് മഞ്ഞിയിലിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ചയോഗം രാത്രി 10.15 ന് സമാപിച്ചു.