സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും പുതിയ പച്ചത്തുരുത്തുകള്‍ തിരുനെല്ലൂര്‍ മഹല്ലിന്റെ നഷ്‌ടപ്രതാപത്തെ പുന:സൃഷ്‌ടിക്കുകയാണെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഡവലപ്‌മന്റ് ഫോറം പ്രഥമ യോഗം ധന്യമായി.
മഹല്ലില്‍ എല്ലാ അര്‍ഥത്തിലും പുരോഗമനം ലക്ഷ്യം വെച്ച് കൊണ്ട് സഹോദരങ്ങള്‍ക്കിടയില്‍ വളര്‍ന്നു വികസിക്കാനിരിക്കുന്ന സൌഹൃദ സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ടുപോകാനുതകുന്ന ചെറുതും വലുതുമായ ഒട്ടേറെ സംരംഭങ്ങളുടെ സാധ്യതയും സാധുതയും തിരുനെല്ലൂര്‍ ഡവലപ്‌മന്റ് ഫോറം ചര്‍ച്ച ചെയ്‌തു.
മഹല്ല് പരിചരണത്തിന് നിശ്ചിത വിഹിതം നീക്കിവെക്കാമെന്ന ഉപാധിയോടെ കച്ചവട താല്‍പര്യമുള്ള സഹൃദയര്‍ക്ക് പങ്കാളിത്തം നല്‍കിക്കൊണ്ട് പുതിയ സംരംഭം പ്രാരംഭം കുറിക്കാന്‍ സമിതി അംഗങ്ങള്‍ ധാരണയിലെത്തി.
സംരംഭത്തിന്റെ ശീലും ശൈലിയും രേഖയും രൂപവും പൂര്‍ണമായും പ്രതിഫലിപ്പിക്കുന്ന വിധം അടുത്ത യോഗത്തില്‍ വിശദീകരിക്കാന്‍ ചെയര്‍മാന്‍ ശറഫു ഹമീദിനെ ഉത്തരവാദപ്പെടുത്തി.
ഫോറം അംഗങ്ങള്‍ എല്ലാവരും ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ശറഫു ഹമീദിന്റെ അധ്യക്ഷതയില്‍ സെംകൊ ഓഫീസില്‍ ചേര്‍ന്നയോഗം മുഴുവന്‍ അംഗങ്ങളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു.
അബു കാട്ടില്‍ ചര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ചു,ഹമീദ് ആര്‍ കെ ,ആരിഫ് ഖാസിം ,ഇസ്‌മാഈല്‍ ബാവ,ശിഹാബ് എം ഐ താജുദ്ധീന്‍ കുഞ്ഞാമു ,നിസാര്‍ ഉമ്മര്‍ ,ഉമ്മര്‍ കെ കെ,യൂസഫ് ഹമീദ്,മനാഫ് സുലൈമാന്‍ , ഹുസൈന്‍ ബാപ്പുട്ടി എന്നിവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.
അസീസ് മഞ്ഞിയിലിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗം 10.15 ന് സമാപിച്ചു.