നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 2 June 2013

ത്വാഹാ മസ്‌ജിദ്‌ സമര്‍‌പ്പിച്ചു

തിരുനെല്ലൂര്‍ കിഴക്കേകരയില്‍ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്ക്കിയ ത്വാഹ മസ്‌ജിദിന്റെ ഉദ്‌ഘാടനം ജൂണ്‍ രണ്ടിന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ നിര്‍വഹിച്ചു.സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങില്‍ മഹല്ല്‌ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി സ്വാഗതം നേര്‍‌ന്നു.മഹല്ല്‌ പ്രസിഡന്റ്‌ എന്‍ കെ മുഹമ്മദലി അധ്യക്ഷതവഹിച്ചു. .മഹല്ല്‌ ഖത്വീബുമാര്‍ അബ്‌ദുല്ല ഫൈസി,ജമാലുദ്ധീന്‍ ബാഖവി എന്നിവരും പ്രദേശത്തെ സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും മുഹൂര്‍‌ത്തത്തെ ധന്യമാക്കി.

ഈ മഹദ്‌ സംരംഭത്തില്‍ ആദ്യാന്തം ഇടപെട്ടുകൊണ്ടിരുന്ന എന്‍ കെ മുഹമ്മദലി സാഹിബിന്റെ സാരഥ്യത്തിലുള്ള മഹല്ല്‌ ഭാരവാഹികളേയും എല്ലാ അര്‍ഥത്തിലും സഹകരിച്ച സഹോദരങ്ങളേയും,പുനര്‍നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ യഥാവിധി ഏറ്റെടുത്ത്‌ നിര്‍വഹിക്കുന്നതില്‍ ക്രിയാത്മക സാന്നിധ്യം അടയാളപ്പെടുത്തിയ ബഹുമാന്യ വ്യക്തിത്വങ്ങളായ ഹാജി കുഞ്ഞുമോന്‍ വടക്കന്റെകായില്‍ ,ജനാബ്‌ കുഞ്ഞുബാവു മൂക്കലെ എന്നിവരെ വിശേഷിച്ചും ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ അനുമോദിച്ചു.
02.06.2013