തിരുനെല്ലൂര്‍ :തിരുനെല്ലൂര്‍ മഹല്ല് ജമാഅത്തിന്റെ ജനറല്‍ ബോഡി വൈകീട്ട് 2.30 ന് നൂറുല്‍ ഹിദായ മദ്രസ്സയില്‍ ചേര്‍ന്നു.എന്‍ കെ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ട് ഉപാധികളോടെ പാസ്സാക്കി.കുഞ്ഞുബാവു മൂക്കലെ,മുഹമ്മദ് മോന്‍ ആര്‍ വി അബ്‌ദുല്‍ ജലീല്‍ എന്നിവര്‍ അനുബന്ധറിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 3.45 വരെ നീണ്ടു.
അസര്‍ നമസ്‌കാരാനന്തരം ഖത്തര്‍ മഹല്ല് അസോസിയേഷന്‍ സെക്രട്ടറി സദസ്സിനെ അഭിസംബോധനചെയ്‌തു സംസാരിച്ചു.
മഹല്ലിന്റെ സര്‍വതോന്മുഖമായ വികസനത്തിനും വളര്‍ച്ചയ്‌ക്കും ആവശ്യമായ സഹകരണം ഖത്തറിലെ പ്രവാസി സംഘത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് പ്രതിനിധി ഉറപ്പ് നല്‍കി.
തുടര്‍ന്നു നടന്ന അന്വേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം പുതിയ ചില തീരുമാനങ്ങള്‍ കൈകൊണ്ടു.വരിസംഖ്യ,നിഖാഹ്,സര്‍ട്ട്റ്റിഫിക്കറ്റുകള്‍ തുടങ്ങിയവയുടെ ഫീസുകള്‍ പുതുക്കി നിശ്‌ചയിച്ചു.
നല്ല ജന പങ്കാളിത്തമുണ്ടായിരുന്ന സദസ്സില്‍ വെച്ച് പുതിയ ജമാഅത്ത് പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.
പുതിയ പ്രസിഡന്റിന്റ് കെ പി അഹമ്മദിന്റെ ഉദ്‌ബോധനത്തോടെ യോഗം അവസാനിച്ചു. ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി നന്ദി പ്രകാശിപ്പിച്ചു.