തിരുനെല്ലൂര്‍ : ഈ വര്‍ഷം ഹജ്ജിന് പുറപ്പെടുന്ന തിരുനെല്ലൂര്‍ മഹല്ല് മുന്‍ പ്രസിഡന്റ് എന്‍ .കെ മുഹമ്മദലി സാഹിബിന് മഹല്ല് പ്രവര്‍ത്തകസമിതി യാത്രയയപ്പ് നല്‍കും. തിരുനെല്ലൂര്‍ മഹല്ല് പ്രസിഡന്റ് ഹാജി അഹമ്മദ് കെ.പി യുടെ അധ്യക്ഷതയില്‍ സപ്‌റ്റമ്പര്‍ 20 ന് ജുമഅ നമസ്‌കാരാനന്തരം നൂറുല്‍ ഹിദായമദ്രസ്സയില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.