നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 6 October 2013

ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍

തിരുനെല്ലൂര്‍ :ത്യാഗസ്‌മരണകളുണര്‍ത്തുന്ന ബലിപെരുന്നാളിനെ വരവേല്‍ക്കാന്‍ പുതിയ നിറപ്പകിട്ടോടെ തിരുനെല്ലൂര്‍ ജുമാ മസ്‌ജിദ്‌ അണിഞ്ഞൊരുങ്ങി.മഹല്ല്‌ നേതൃത്വത്തില്‍ നടക്കുന്ന ബലികര്‍മ്മത്തിലേയ്‌ക്ക്‌ മഹല്ലുവാസികളില്‍ നിന്നും നല്ല പ്രതികരണമാണ്‌ ലഭിലച്ചതെന്ന്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞു.ബലികര്‍മ്മത്തില്‍ പങ്കാളിത്തം ഉറപ്പ്‌ വരുത്തിയവരെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ വരും ദിവസങ്ങളില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്ന്‌ സെക്രട്ടറി അറിയിച്ചു.ബലിപ്പെരുന്നാളിനോടനുബന്ധിച്ച്‌ ഈദ്‌ സംഗമം എന്ന ആശയം മഹല്ല്‌ നേതൃത്വത്തിന്റെ സജീവ പരിഗണനയിലുണ്ടെന്നും വിശദമായ ചര്‍ച്ചയ്‌ക്ക്‌ വേണ്ടി  പെരുന്നാളിനുമുമ്പ്‌ പ്രവര്‍ത്തകസമിതി വിളിച്ച്‌ ചേര്‍ക്കുമെന്നും ജനറല്‍ സിക്രട്ടറി അറിയിച്ചു.