ഈദ് സംഗമ ചര്‍ച്ചയും ആരോഗ്യകരമായ തീരുമാനങ്ങളും കൈകൊള്ളാന്‍ ആഗസ്റ്റ് പതിനൊന്നിന്ന് ജുമഅ നമസ്‌കാരാനന്തരം പ്രവര്‍ത്തകസമിതി ചേരുമെന്ന് ജനറല്‍ സിക്രട്ടറി ജമാല്‍ ബാപ്പുട്ടി അറിയിച്ചു.
പെരുന്നാളിനുമുമ്പുതന്നെ പള്ളിയുടെ അറ്റകുറ്റപ്പണികളും നിറം പുതുക്കലും കഴിഞ്ഞുവെന്നും മഹല്ലിന്റെ പുതിയ ഓഫീസ് സംവിധാനം പണിപൂര്‍ത്തിയായി വരുന്ന വിവരവും അധ്യക്ഷന്‍ അറിയിച്ചു.മഹല്ലിന്റെ സകല വിധ പുരോഗതിയിലും നിര്‍ലോഭം സഹകരിച്ചിരുന്നവര്‍ ഇനിയും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാജി കെപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.