തിരുനെല്ലൂര്‍ :മഹല്ല് തിരുനെല്ലൂര്‍ നാലാം പെരുന്നാളില്‍ ഈദ് സംഗമം സംഘടിപ്പിക്കുന്നു .പരിപാടിയുടെ സുഖമമായ സംഘാടനത്തിനായി മഹല്ല് വൈസ് പ്രസിഡന്റ് അസീസ് മഞ്ഞിയിലിന്റെ നേതൃത്വത്തില്‍ ഉപസമിതിയെ തെരഞ്ഞെടുത്തു.കബീര്‍ ആര്‍ വി കണ്‍വീനറായ സമിതിയില്‍ മുഹമ്മദലി പി എം ,മുഹമ്മദ് മുനീര്‍ ,മുഹമ്മദ് മുസ്‌തഫ,ഫൈസല്‍ കരീം എന്നിവര്‍ അംഗങ്ങളാണ്.
വൈകീട്ട് മഗ്‌രിബിന് ശേഷം ആരംഭിക്കുന്ന ഈദ് സായാഹ്നം വിവിധ മാപ്പിള കലാപരിപാടികളാല്‍ ആകര്‍ഷമാകും .
ബുര്‍ദ ബൈത്ത് ,മാപ്പിള ഗാനാലാപനം ,ദഫ്മുട്ട് എന്നീ കലാരൂപങ്ങളില്‍ പ്രാവീണ്യം നേടിയ തിരുനെല്ലൂര്‍ കലാ പ്രതിഭകള്‍ ഈദ് സംഗമത്തെ ധന്യമാക്കും