തിരുനെല്ലൂര്‍ മഹല്ല് സംഘടിപ്പിക്കുന്ന ഈദ് സ്‌നേഹ സംഗമം നാലാം പെരുന്നാള്‍ ശനി മഗ്‌രിബിന് ശേഷം ആരംഭിക്കും .മഹല്ല് ഖതീബിന്റെ ഈദ് സന്ദേശവും ജനറല്‍ സിക്രട്ടറി ജമാല്‍ ബപ്പുട്ടിയുടെ സ്വാഗത ഭാഷണവും മഹല്ല്‌പ്രസിഡന്റ് ഹാജി കെ.പി അഹമ്മ് സാഹിബിന്റെ നാട്ടുകാരോടുള്ള പ്രത്യേക സംഭാഷണവും കഴിയുന്നതോടെ പരിപാടിയുടെ ആദ്യഭാഗം കഴിയും .ഇടവേളയ്‌ക്കും ഇശാ നമസ്‌കാരത്തിനും ശേഷം സ്‌നേഹ സംഗമത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം സമസ്‌തകേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡ് പരിശീലകന്‍ ഷാഹുല്‍ ഹമീദ് മേല്‍മുറി നടത്തും .രക്ഷിതാക്കളോട് എന്ന ശീര്‍ഷകത്തില്‍ നൂറുല്‍ ഹിദായ മദ്രസ സദര്‍ നാസര്‍ ഫൈസി സംസാരിക്കും .തുടര്‍ന്ന് പ്രോഗ്രാം കണ്‍വീനര്‍ ആര്‍ വി കബീര്‍ ചെയര്‍മാന്‍ അസിസ് മഞ്ഞിയില്‍ മറ്റുപ്രതിനിധികള്‍ എന്നിവരുടെ ആശംസാ പ്രഭാഷണങ്ങളും തിരുനെല്ലൂരിന്റെ ഭാവി വാഗ്ദാനങ്ങളുടെ കലാപരിപാടികളും അരങ്ങേറും.
പാവറട്ടി പ്രസ്സ് ഫോറത്തില്‍ വിളിച്ച് ചേര്‍ത്ത പ്രസ്സ് കോണ്‍ഫ്രന്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
പാവറട്ടി പ്രസ്സ് ഫോറത്തില്‍ വിളിച്ച് ചേര്‍ത്ത പ്രസ്സ് കോണ്‍ഫ്രന്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.