നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 14 October 2013

ബലി മൃഗങ്ങളൊരുങ്ങി

തിരുനെല്ലൂര്‍ :
ബലി മൃഗങ്ങളൊരുങ്ങി.ഈ വര്‍ഷം എട്ട്‌ ബലി മൃഗങ്ങളാണ്‌ മഹല്ല്‌ നേതൃത്വത്തില്‍ ഉദുഹിയ്യത്തിന്‌ ഒരുക്കിയിട്ടുള്ളത്‌.

മഹല്ലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബലികര്‍മ്മം രണ്ടാം പെരുന്നാളിന്‌ കാലത്ത്‌ പള്ളിപ്പരിസരത്ത്‌ നടക്കും പങ്കാളികള്‍ തല്‍ സമയത്ത്‌ എത്തിച്ചേരുകയും സഹകരിക്കുകയും വേണമെന്ന്‌  മഹല്ല്‌ പ്രസിഡന്റ്‌ ഹാജി അഹമ്മദ്‌ കെപി അഭ്യര്‍ഥിച്ചു.കേവലം പങ്കാളിത്ത വിഹിതം നല്‍കുന്നതിലൂടെ ഉത്തരവാദിത്തം എല്ലാം കഴിയുന്നില്ലെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.