നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 15 November 2013

ഒരുമയുടെ മര്‍മ്മരം 

ദോഹ: ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പുതിയ പ്രവര്‍ത്തകസമിതിയും ഭാരവാഹികളേയും കണ്ടെത്താനുള്ള ജനറല്‍ ബോഡി ഡിസംബര്‍  ആദ്യവാരത്തിലെ വെള്ളിയാഴ്‌ച ചേരും. പ്രവര്‍ത്തകസമിതി വിവരങ്ങള്‍ വിശദീകരിച്ചുകൊണ്ട്‌ സിക്രട്ടറി ശിഹാബ്‌ എം ഐ അറിയിച്ചു.

തിരുനെല്ലൂര്‍ മഹല്ലു സമിതിയ്‌ക്ക്‌ അയച്ച എഴുത്തിനു രേഖാമൂലം ഒരു മറുപടി ലഭിക്കാത്തവിവരം പരാമര്‍ശിക്കപ്പെട്ടു

പുതിയ സമിതിയും ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഭാവി പരിപാടികളും ആസൂത്രണങ്ങളും മതിയെന്ന അഭിപ്രായം അംഗീകരിക്കപ്പെട്ടതായും സിക്രട്ടറി കൂട്ടിച്ചേര്‍ത്തു.

മഹല്ലു സമിതിയിലേയ്‌ക്ക്‌ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഈയിടെ നാട്ടില്‍ നിന്നെത്തിയ അസീസ്‌ മഞ്ഞിയില്‍ നാട്ടുവിശേഷങ്ങള്‍ പങ്കുവെച്ചു.
മഹല്ലു സംവിധാനത്തെ ആധുനീകരിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഓഫീസ്‌ സംവിധാനവും കമ്പ്യൂട്ടര്‍ വത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഹൃസ്വമായി വിശദീകരിച്ചു.പ്രസ്‌തുത പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറുള്ളവരുടെ ഭാഗധേയത്വം ഉറപ്പുവരുത്തുകയും ചെയ്‌തു.

സിക്രട്ടറി യൂസഫ്‌ ഹമീദിന്റെ വസതിയില്‍ ചേര്‍ന്നയോഗത്തില്‍ പ്രസിഡന്റ്‌ അബു കാട്ടിലിന്റെ അഭാവത്തില്‍   സീനിയര്‍ അംഗം ഹമീദ്‌ ആര്‍ കെ അധ്യകഷതവഹിച്ചു.നാം ഒത്തൊരുമിച്ചു നാടിന്റെയും നാട്ടുകാരുടേയും വിശിഷ്യ മഹല്ലു സംവിധാനത്തിന്റെ കാര്യത്തില്‍ പ്രവര്‍ത്തിച്ചതിന്റെയും പ്രയത്നിച്ചതിന്റേയും ചരിത്രമാണുള്ളതെന്നും അതുതന്നെയായിരിക്കണം എന്നെത്തേയും ശീലും ശൈലിയുമെന്നും ആഹ്വാനം ചെയ്യപ്പെട്ടു.