തിരുനെല്ലുര്‍ : പ്രസിദ്ധീകരിക്കാനിരിക്കുന്ന സുവനീറില്‍ ഓര്‍മ്മയിലൊരു ഗ്രാമം വിഭാഗത്തിന്റെ അനുബദ്ധ തലക്കെട്ടില്‍ തയാറാക്കുന്ന കാരണവന്മാരുടെ അനുഭവലോകം പകര്‍ത്തുന്നതിന്റെ ഭാഗമായി കാരണവ സംഗമം സംഘടിപ്പിക്കുന്നു.ജൂണ്‍ ആദ്യം ശനി നൂറുല്‍ ഹിദായ മദ്രസ്സയിലൊരുക്കുന്ന സംഗമത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ തിരുനെല്ലുരിന്റെ പ്രതിഭകള്‍ പങ്കെടുക്കും.
മഹല്ല് പ്രതിനിധികളും ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ വൈസ് പ്രസിഡണ്ട് അബ്‌ദുന്നാസിര്‍ അബ്‌ദുല്‍ കരീം സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യം റഹ്‌മാന്‍ തിരുനെല്ലൂര്‍ എന്നിവര്‍ സംഗമത്തെ ധന്യമാക്കും .എല്ലാ രംഗങ്ങളും അബു മുഹമ്മദ്‌മോന്‍ ഒപ്പിയെടുക്കും.