ദോഹ:ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ സ്‌നേഹ സംഗമം ഖത്തര്‍ ഗ്രാന്റ് പാലസ് ഹോട്ടലില്‍ ചേരും . പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ മെയ് 29 വെള്ളിയാഴ്‌ച ജുമുഅ നമസ്‌കാരാനന്തരം നടക്കുന്ന സംഗമത്തില്‍ പ്രദേശത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ സാന്ത്വന സന്നദ്ധ സംരംഭങ്ങള്‍ വിലയിരുത്തുകയും ക്രമീകരിക്കുകയും റമാദാനില്‍ നടത്തിവരുന്ന പ്രത്യേക സഹായങ്ങള്‍ക്കുള്ള സമാഹരണ പ്രക്രിയക്ക് തുടക്കം കുറിക്കുകയും ചെയ്യും .
മഹല്ലിന്റെ വ്യാപ്‌തി കണക്കിലെടുത്ത് മഹല്ല് പരിപാലനം വികേന്ദ്രീകരിക്കുന്ന നടപടികള്‍ക്ക് പൂര്‍ണ്ണം രൂപം നല്‍കും.ഇക്കഴിഞ്ഞ അവധിക്കാലത്ത് സംഘടിപ്പിച്ച സൌഹൃദ യാത്രയില്‍ നടത്തപ്പെട്ട വിവിധയിനം കലാകായിക വൈജ്ഞാനിക മത്സരങ്ങളിലെ വിജയികളെ മുന്‍ പ്രസിഡണ്ട് അബു കാട്ടില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിക്കും.മഹല്ലിലെ സാമൂഹിക സാംസ്‌കാരിക പൈതൃകങ്ങളെ പ്രത്യേകം അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കാനൊരുങ്ങുന്ന പണിപ്പുരയിലുള്ള സുവനീറുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ ഉപസമിതി അധ്യക്ഷന്‍ അസീസ് മഞ്ഞിയില്‍ സദസ്സില്‍ വിശദീകരിക്കും .ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ പറഞ്ഞു.