നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 30 May 2015

സ്‌നേഹ സംഗമം ധന്യമായി

ദോഹ:വര്‍ത്തമാന കാലത്തിന്റെ കിതപ്പും കുതിപ്പും കേവല ഭൌതികതയിലൂന്നി മുന്നേറുന്നതിന്റെ തിക്തഫലങ്ങള്‍ എല്ലാ മേഖലയിലും പ്രകടമാണ്‌.ഇത്തരം അരുചികരമായ സാമൂഹിക പശ്ചാത്തലം വിശ്വാസി അവിശ്വാസി സമൂഹമെന്ന വ്യത്യാസമില്ലാതെ ബാധിച്ചു കഴിഞ്ഞിരിക്കുന്നു.ഈ ദുരവസ്ഥയെ ഒരു പരിധിവരെ ആസൂത്രിതമായ മഹല്ല്‌ കേന്ദ്രീകൃത ചുവടുവെപ്പുകളിലൂടെ മാറ്റിയെടുക്കാനാകും .ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രസിഡണ്ട്‌  ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചു.

ഖത്തര്‍ ഗ്രാന്റ്‌ പാലസില്‍ സംഘടിപ്പിച്ച സ്‌നേഹ സംഗമത്തില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു ഷറഫു ഹമീദ്‌.സമിതിയെ മേഖലാടിസ്ഥാനത്തിലുള്ള പ്രാധിനിത്യത്തോടെ പുനക്രമീകരിച്ചതും .വിശാലാര്‍ഥത്തിലുള്ള മഹല്ലിനെ ഒരു ചരടില്‍ കോര്‍ത്ത മണികണക്കേ ഭിന്നിക്കാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രതിബദ്ധതയും അദ്ധേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.

ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പുതിയ ടേമിലേയ്‌ക്ക്‌ പ്രവേശിച്ചതിനു ശേഷം ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമൂഹിക സന്നദ്ധ സേവന പരിപാടികള്‍ ഒന്നൊന്നൊന്നായി വ്യവസ്ഥപിതമായി നടക്കുന്നുണ്ടെന്നും അംഗങ്ങളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ആശ്വാസദായകമാണെന്നും വിശദീകരിക്കപ്പെട്ടു.
തിരുനെല്ലൂര്‍ മഹല്ല്‌ വിഭാവന ചെയ്‌ത പാര്‍പ്പിട സമുച്ചയത്തിനുള്ള സമാഹരണം ഘട്ടം ഘട്ടമായി പുരോഗമിക്കുന്നുണ്ടെന്നും അധ്യക്ഷന്‍   പറഞ്ഞു.

ജനറല്‍ സെക്രട്ടറിയുടെ ഹൃസ്വകാല റിപ്പോര്‍ട്ട്‌ നാട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന സേവന സന്നദ്ധ പരിപാടികള്‍ അക്കമിട്ടു നിരത്തി.റമദാനില്‍ നടക്കാനിരിക്കുന്ന സാന്ത്വന സംരംഭങ്ങള്‍ക്കുള്ള സമാഹരണം യഥോചിതം നടത്തപ്പെട്ടു.

സൌഹൃദയാത്രയില്‍ നടത്തപ്പെട്ട കലാ കായിക മത്സരങ്ങള്‍ക്കുള്ള ട്രോഫികള്‍ വിജയികളായ ടീം ലീഡര്‍മാര്‍ക്ക്‌ മുന്‍ പ്രസിഡണ്ട്‌ അബുകാട്ടില്‍ സമ്മാനിച്ചു.

തിരുനെല്ലുരിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും വിശദീകരിക്കും വിധം വൈവിധ്യമാര്‍ന്ന രചനകള്‍ കൊണ്ട്‌ സമ്പന്നമായ സുവനീര്‍ അണിയറയില്‍ ഒരുങ്ങുന്നതായി സുവനിര്‍ ഉപസമിതി അധ്യക്ഷന്‍ അസീസ്‌ മഞ്ഞിയില്‍ വിശദമാക്കി.സുവനിര്‍ ‍ സങ്കല്‍പങ്ങളെ പൊളിച്ചെഴുതുന്ന ഒരു സംരംഭത്തിലാണ്‌ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്നും അസീസ്‌ പറഞ്ഞു.

സീനിയര്‍ അംഗങ്ങളായ ആര്‍.കെ ഹമിദ്‌,ഇസ്‌മാഈല്‍ ബാവ തുടങ്ങിയവര്‍ സദസ്സിനെ ധന്യമാക്കി.ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ സ്വാഗതവും ഹാരിസ്‌ അബ്ബാസ്‌ നന്ദിയും രേഖപ്പെടുത്തി.