തിരുനെല്ലൂര്‍: എ.എം.എല്‍.പി സ്‌ക്കൂളിന്റെ ചിരകാലാഭിലാഷം ഇതാ പൂവണിഞ്ഞിരിക്കുന്നു.മധുരമലയാളത്തോടൊപ്പം ആംഗലേയ പഠനം പ്രാഥമികമായി അഭ്യസിപ്പിക്കുന്ന പാഠ്യ പഠന രീതിയ്‌ക്ക് പ്രാരംഭം കുറിച്ചിരിക്കുന്നു.
തിരുനെല്ലൂരിലെ ഏക സര്‍ക്കാര്‍ ചിഹനമായ ഈ വിദ്യാലയം നിലനിന്നു പോകേണ്ടത് നാട്ടുകാരുടെ തന്നെ താല്‍പര്യമായി വളരാന്‍ തുടങ്ങിയപ്പോള്‍ മാനേജ്‌മന്റ് ക്രിയാത്മകമായി ഇടപെട്ടതിന്റെ തെളിവായി പുതിയ സമാരംഭം വിലയിരുത്തപ്പെടുന്നു.ഐ.യു.എം.എല്‍ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് അസ്‌ഗാറലി തങ്ങള്‍ പാഠ്യ രീതിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു.ഈ പുതിയ മാറ്റം എല്ലാവരാലും സ്വാഗതം ചെയ്യപ്പെട്ടതായി വിലയിരുത്തപ്പെടുന്നു.നാട്ടുകാരുടെ സഹകരണമുണ്ടെങ്കില്‍ ഒട്ടേറെ പുരോഗമനപരമായ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ ഇനിയും സാധ്യതകള്‍ വിശാലമാണെന്ന് മാനേജര്‍ അബു കാട്ടില്‍ ദിതിരുനെല്ലുരിനോട് പറഞ്ഞു.