അബൂദാബി തിരുനെല്ലൂര്‍ മഹല്ല് സ്‌നേഹ സംഗമം സംഘടിപ്പിക്കുന്നു.ജൂണ്‍ 12 വെള്ളി വൈകീട്ട് 7 മണിക്ക് മുസഫ സനാഇയ്യയില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ എല്ലാ തിരുനെല്ലൂര്‍ മഹല്ല് നിവാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.എമിറേറ്റ്സില്‍ ഈയിടെയാണ് തിരുനെല്ലുര്‍ മഹല്ല് കൂട്ടായ്‌മ വ്യവസ്ഥാപിതമായി നിലവില്‍ വന്നത്.അവസരോചിതമായ പ്രസ്‌തുത സംരംഭത്തെ ഇതര പ്രവാസി കൂട്ടായ്‌മകളും മഹല്ലു തിരുനെല്ലൂരും അഭിനന്ദിച്ചു.