ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ എല്ലാവര്‍ഷവും ഒരുക്കാറുള്ള ഇഫ്‌ത്വാര്‍ സംഗമം ഈ വര്‍ഷവും റമദാന്‍ അവസാനത്തില്‍ സംഘടിപ്പിക്കും.ഈ സൗഹൃദ ഇഫ്‌ത്വാര്‍ സംഗമത്തിലേയ്‌ക്ക് സ്വദേശത്തും വിദേശത്തും ഉള്ള മഹല്ല് നിവാസികളെ സ്വാഗതം ചെയ്യുന്നു.കൂടാതെ പെരുന്നാള്‍ ദിനങ്ങളില്‍ ഒരു സൗഹൃദ യാത്രയും സംഘടിപ്പിക്കുന്നുണ്ട്.ഇതിന്റെ വിജയകരമായ പൂര്‍ത്തീകരണത്തിന് എല്ലാ പ്രവാസി സംഘങ്ങളും വിശിഷ്യ ഖത്തറിലെയും ഈയിടെ രൂപീകരിക്കപ്പെട്ട എമിറേറ്റ്‌സിലെ അബുദാബി,ദുബൈ എന്നീ സംഘങ്ങളും കൈകോര്‍ത്തിറങ്ങിയാല്‍ സൗഹൃദത്തിന്റെ ഒരു പുതിയ പാലം കെട്ടിപ്പടുക്കാന്‍ പ്രയോജനപ്പെടും.
ഖത്തറില്‍ നിന്നും നാട്ടിലുണ്ടാവാന്‍ സാധ്യതയുള്ളവരെ രേഖപ്പെടുത്തിയതുപോലെ മറ്റു പ്രവാസി സംഘങ്ങളും ഒരുങ്ങുകയും അംഗങ്ങളെ ഒരുക്കുകയും ചെയ്‌താല്‍ പ്രസ്‌തുത സൗഹൃദയാത്ര അവിസ്‌മരണീയമായ അനുഭവമാക്കിമാറ്റാന്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ സാധിച്ചേക്കും.പ്രവാസികളും അല്ലാത്തവരും പ്രായഭേദമേന്യ വിനോദവും വിജ്ഞാനവും കളിയും കാര്യവും കായിക മത്സരങ്ങളും ഒക്കെയായി അവാച്യമായ അനുഭൂതിയുടെ ധന്യനിമിഷിങ്ങള്‍ സമ്മാനിക്കപ്പെടും.പ്രവാസി സംഘടനാ നേതൃത്വം ഉചിതമായ തിരുമാനങ്ങള്‍ എടുക്കും എന്ന പ്രതീക്ഷയോടെ.
ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍