നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday, 16 June 2015

നന്മയുടെ പൂക്കാലം

റമദാന്‍ ആശം‌സകള്‍.നന്മയുടെ പൂക്കാലം ഇതാ സമാഗതമായിരിക്കുന്നു.വിശ്വാസിയെ എല്ലാ അര്‍ഥത്തിലും സംസ്‌കരിച്ചെടുക്കുന്ന ഈ പുണ്യമാസത്തെ ഉപയോഗപ്പെടുത്താനുള്ള ആത്മാര്‍ഥമായ ശ്രമം വിജയിക്കാന്‍ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.നാടിനും നാട്ടുകാര്‍‌ക്കും വിശിഷ്യാ അഗതികള്‍‌ക്കും അശരണര്‍‌ക്കും വേണ്ടി പ്രവര്‍‌ത്തിക്കാനും പ്രയത്നിക്കാനും പാകപ്പെടുന്ന വിധം നമ്മുടെ അവസ്ഥയെ മാറ്റിയെടുക്കാന്‍ ഈ കാരുണ്യത്തിന്റെ നാളുകള്‍ പ്രചോദനമാകട്ടെ.നന്മയെ പുല്‍‌കാനും പ്രസരിപ്പിക്കാനും തിന്മയെ വെടിയാനും തടയാനും ഈ റമദാനിലെ ശിക്ഷണങ്ങള്‍ വഴി നമുക്ക്‌ സുസാധ്യമാകട്ടെ.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ റമദാന്‍ സന്ദേശത്തില്‍ പ്രസിഡണ്ട്‌ ഷറഫു ഹമീദ്‌ പറഞ്ഞു.
< മീഡിയ സെല്‍ >