ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന സുവനീര്‍ പണിപ്പുരയുടെ അവലോകനത്തിനായി സുവനീര്‍ ഉപസമിതി അധ്യക്ഷന്‍ അസീസ് മഞ്ഞിയിലിന്റെ സാന്നിധ്യത്തില്‍ ഒത്തുകൂടി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.സുവനീര്‍ ഉപസമിതിയില്‍ റഹ്‌മാന്‍ തിരുനെല്ലൂര്‍,സൈനുദ്ധീന്‍ ഖുറൈഷി,സുലൈമാന്‍ മുഹമ്മദ്‌മോന്‍ എന്നിവരെ കൂടെ ഉള്‍പെടുത്താന്‍ തീരുമാനിച്ചു.
ഇരുന്നൂറില്‍ പരം പേജുകളിലായി പ്രസിദ്ധീകരിക്കാനുദ്ധേശിക്കുന്ന സുവനീറിന് ആകര്‍ഷകമായ ഒരു പേര്‍ നല്‍കപ്പെടും.എഡിറ്റോറിയല്‍, ചരിത്രത്തില്‍ നിന്ന്, നാട്ടിലേയും പ്രവാസി സംഘങ്ങളുടെയും സാരഥികളുടെ സന്ദേശം,പ്രമുഖരുടെ ആശംസകള്‍ എന്നിവ പ്രഥമ ഭാഗമായ വെള്ളാറങ്കല്ലുകളില്‍ ഉള്‍പെടും.
ഓര്‍മ്മയിലൊരു ഗ്രാമം എന്ന തലക്കെട്ടില്‍ തിരുനെല്ലൂര്‍ കടവും,പാടത്തെ പീടികയും,വലിയ വരമ്പു വിശേഷവും പ്രവര്‍ത്തക സമിതിയിലെ സീനിയര്‍ അംഗങ്ങളുടെ സഹകരണത്തോടെ സചിത്ര സ്റ്റോറിയായി സുവനീര്‍ ടീം തയാറാക്കും.ഇതിനോടനുബന്ധമായി ഹാജി അബ്‌ദുല്‍ റഹ്‌മാന്‍,അബൂബക്കര്‍ മാസ്റ്റര്‍,കെ.ജി സത്താര്‍, പഴയ മുഅദ്ധിന്‍ ബാവുക്ക,പഴയ തലമുറയിലെ കാരണവര്‍ മോനുക്ക, എന്നിവരുടെ ഓര്‍മ്മക്കുറിപ്പുകള്‍ കാരണവസംഗമ വിശേഷങ്ങള്‍ എന്നിവയും തയാറാക്കും.റഹ്‌മാന്‍ തിരുനെല്ലൂര്‍,സൈനുദ്ധീന്‍ ഖുറൈഷി,ഫൈസല്‍ വി.എ അബ്‌ദുല്‍ നാസര്‍,അബു മുഹമ്മദ്‌മോന്‍, എന്നിവര്‍ ഇതു നിര്‍വഹിക്കും.തിരുനെല്ലൂര്‍ നിവാസികളുടെ അനുഭവങ്ങളും തിരുനെല്ലുരിലെ സാംസ്‌കാരിക പരിസരവും ഇതില്‍ ഉള്‍പെടും അണയാത്ത വിളക്കുകള്‍ ,വ്യക്തി മുദ്രകള്‍ , ചിത്രലോകം എന്നിവയും സുവനീര്‍ ടീം തയാറാക്കും.
തിരുനെല്ലുരിലെ പരിസ്ഥിതി പ്രാധാന്യത്തെയും പക്ഷി സങ്കേതത്തേയും ജൈവവൈവിധ്യങ്ങളെയും കുറിച്ച് സുലൈമാന്‍, അബു ബിലാല്‍ എന്നിവര്‍ സചിത്ര സ്റ്റോറികള്‍ ഒരുക്കും.
തെരഞ്ഞെടുക്കപ്പെട്ട പഴയവാര്‍ത്തകള്‍ പഴയ താളുകളില്‍ പ്രകാശിപ്പിക്കും
തെരഞ്ഞെടുക്കപ്പെട്ട പഴയവാര്‍ത്തകള്‍ പഴയ താളുകളില്‍ പ്രകാശിപ്പിക്കും
തിരുനെല്ലൂരിലെ സര്‍ഗപ്രതിഭകളുടെ വരകളും കുറികളും തെരഞ്ഞെടുക്കപ്പെട്ടവ വിടരുന്ന മൊട്ടുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍കൊള്ളിക്കും.
തങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങളോടൊപ്പം അംഗങ്ങള്‍ക്ക് ആശംസകള്‍ നേരാനുള്ള അവസരം നിബന്ധനകളോടെ നല്‍കപ്പെടും.
തിരുനെല്ലുരിന്റെ പ്രവാസത്തോളം പഴക്കമുള്ള പ്രവാസി സംഘടനയായിരിക്കാം ഖത്തറിലേത്.ഇടക്കാലത്ത് വെച്ച് നിര്‍ജീവമായ പ്രസ്‌തുത സംഘം പുനരുജ്ജീവിപ്പിക്കപ്പെട്ട നാള്‍വഴികളും നാഴികക്കല്ലുകളും ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലുര്‍ ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ രേഖപ്പെടുത്തും.
സുവനീറിലെ വ്യത്യസ്തങ്ങളായ വിഭാഗങ്ങളിലേയ്‌ക്ക് ശ്രദ്ധേയമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവരുടെയും ഓര്‍മ്മയിലൊരു ഗ്രാമത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവരുടെയും സഹകരണവും സംഭാവനകളും സുവനീര്‍ ഉപസമിതി പരമാവധി പ്രയോജനപ്പെടുത്തും.
സുവനീറിലേയ്‌ക്ക് പ്രായോജകരെ കണ്ടെത്താന്‍ ഷറഫു ഹമീദിന്റെ നേതൃത്വത്തില്‍ ഫലപ്രദമായ ശ്രമങ്ങള്‍ നടത്തും.