അല്ലാഹുവിലും അവന്റെ മാലാഖമാരിലും ഉള്ള വിശ്വാസം ,മുന്‍ കഴിഞ്ഞ സകല പ്രവാചകന്മാരിലും അവര്‍ക്ക് അവതീര്‍ണ്ണമായതിലും ഉള്ള വിശ്വസം മരണാനന്തരവും വിധിയിലുമുള്ള വിശ്വാസം നന്മതിന്മകള്‍ അല്ലാഹുവില്‍ നിന്നാണെന്നുമുള്ള ദൃഡബോധ്യവും വിശ്വാസകാര്യങ്ങളായി പഠിപ്പിക്കപ്പെട്ടവയാണ്.സത്യസാക്ഷ്യവും ,നമസ്‌കാരവും ,വ്രതവും. സകാത്തും ,ഹജ്ജും , കര്‍മ്മങ്ങളായി നിര്‍വഹിക്കാന്‍ കല്‍പിക്കപ്പെട്ടവയാണ്.
കര്‍മ്മങ്ങളായി പഠിപ്പിക്കപ്പെട്ട എല്ലാ കാര്യങ്ങളും വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണ് എന്നിരിക്കെ സകാത്തിന്റെ വിഷയത്തില്‍ തികച്ചും അനഭിലഷണീയമായ സമീപനമാണ് ബഹുഭൂരിപക്ഷവും അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.കുറേ ധാന ദര്‍മ്മങ്ങള്‍ ചെയ്‌താല്‍ സകാത്ത് പരിഹരിക്കപ്പെടും എന്ന മിഥ്യാ ധാരണയിലാണ് പലരും.സകാത്ത് കൃത്യമായി കണക്കാക്കി കിട്ടുന്ന വിഹിതം നിര്‍ദേശിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് നേരിട്ടൊ ഉചിതമായ മാധ്യമങ്ങള്‍ വഴിയൊ നല്‍കിയിരിക്കണം.അല്ലാതെ വാരിക്കോരിക്കൊടുക്കുന്നതില്‍ സകാത്ത് പൂര്‍ത്തീകരിക്കപ്പെടുകയില്ല.സദഖയും സകാത്തും ഒന്നാകുകയില്ല എന്നും മനസ്സിലാക്കുക.തന്റെ സമ്പത്തില്‍ നിന്നും നീക്കിവെക്കപ്പെട്ട സകാത്ത് എത്രയായിരുന്നു വെന്നു സൂക്ഷ്‌മമായ വിവരം നമുക്കുണ്ടായിരിക്കണം.ശുദ്ധമായ നിയ്യത്തോടുകൂടെ നല്‍കിയിരിക്കുകയും വേണം.കൂടുതല്‍ അറിയുന്നവന്‍ അല്ലാഹുവാണ്.
< മീഡിയ സെല്‍ >