ദോഹ:റമദാന്‍ സമാഗതമാകുകയാണ്.വിശ്വാസികള്‍ എല്ലാ അര്‍ഥത്തിലും ഉണര്‍ന്നെഴുന്നേല്‍ക്കേണ്ട ദിനരാത്രങ്ങള്‍.റമദാനിനെ വരവേല്‍ക്കുന്ന സദസ്സുകള്‍ ഔഖാഫ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ ദോഹയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രാരംഭം കുറിച്ചിരിക്കുന്നു.വിവിധ ഭാഷകളിലുള്ള പരിശുദ്ധ മാസത്തെ വരവേല്‍ക്കുന്ന പഠന ശിബിരങ്ങള്‍ തങ്ങളുടെ അഭിരുചിക്കിണങ്ങിയ മജ്‌ലിസുകളില്‍ നിന്നും നുകര്‍ന്നെടുക്കാന്‍ ഇസ്‌ലാമിക കാര്യാലയം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്‌തു.